ചവറ: പയ്യലക്കാവ് കേന്ദ്രീകരിച്ച് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു നേരെ വ്യാപകമായ അക്രമം അഴിച്ചുവിടുകയാണ്. സിപിഎമ്മിന്റെ വിക്രമകുരുക്കള്, ചവറ കൊറ്റംകരയില്‍ ട്യൂഷന് സെന്റര്‍ നടത്തുന്ന ഹരികൃഷ്ണന്, നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ശ്യാംമോഹന്, ഉണ്ണി തുടങ്ങിയവരുടെ നേതൃത്വത്തില്‍ പത്തംഗസംഘം ശങ്കരമംഗലം ബ്ലോക്കാഫീസിനു മുന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ അക്രമിച്ചിരുന്നു. ഗുരുതരമായ പരിക്കുകളോടെ നീണ്ടകര ഫൗണ്ടേഷന് ആശുപത്രിയില്‍ ചികിത്സയിലാണ് ഈ പ്രവര്‍ത്തകര്‍. രാവിലെ പത്തിനും 12നും ഇടയില്‍ മാരകായുധങ്ങളുമായി പയ്യലക്കാവ് കേന്ദ്രീകരിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകളിലെത്തി സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് തുടരുന്നു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്ക്കുന്നു. കഴിഞ്ഞ നാലുദിവസമായി ശ്യാംമോഹന്റെ നേതൃത്വത്തിലുള്ള സംഘം ഇവിടെ കറങ്ങി നടന്ന് അക്രമം കാട്ടിയിട്ടും പോലീസ് പ്രതികളെ കണ്ടില്ല എന്ന ഭാവത്തിലാണ്. ചവറ സിഐയുടെ നേതൃത്വത്തില്‍ വൈകിട്ട് മൂന്നിന് ഇരുസംഘടനകളുടെയും നേതാക്കളുമായി അനുരഞ്ചനചര്ച്ചയ്ക്ക് ശ്രമിച്ചു. പ്രതികളെ ഇതുവരെയും അറസ്റ്റ് ചെയ്യാത്തതിലും പോലീസിന്റെ പക്ഷപാതപരമായ നടപടിയിലും പ്രതിഷേധിച്ച് ആര്‍എസ്എസ് നേതൃത്വം ഇറങ്ങിപ്പോയതിനെത്തുടര്‍ന്ന് ചര്‍ച്ച പരാജയപ്പെട്ടു. പോലീസിന്റെ അനാസ്ഥയ്ക്കെതിരെ പോലീസ്സ്റ്റേഷന് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് വിവിധ ഹിന്ദുസംഘടനകള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: