കൊല്ലം: സ്ത്രീകളുടെ പ്രസവം ലൈവായി കാണാന്‍ കാത്തിരിക്കുന്നതാണ് ഇന്നത്തെ അവസ്ഥയെന്നു സ്പീക്കര്‍ ജി. കാര്ത്തികേയന് പറഞ്ഞു.
കൊല്ലം പ്രസ് ക്ലബ്ബില്‍ പുതുവത്സരാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചില ഫോട്ടോകള്‍ കാണുമ്പോള്‍ സംഭവങ്ങളുടെ തീവ്രതയും ദുഃഖവും മനസിലാകും. ചരിത്രത്തിന്റെ നേര്‍രേഖയാണ് ഫോട്ടോഗ്രാഫി പറയുന്നത്. വിദേശത്തുനിന്നും ഇവിടെയെത്തി ഒരാഴ്ചയോളം കാത്തിരുന്ന് ആനയുടെ പ്രസവം ചിത്രീകരിച്ചിട്ടുണ്ട്. ഇന്നിപ്പോള്‍ മനുഷ്യ സ്ത്രീയുടെ പ്രസവം ചിത്രീകരിക്കുന്നു. ഒരു നടന് തന്നെ പറയും രാവിലെ സ്വര്‍ണം വാങ്ങാന്‍ ഉച്ചക്ക് പറയും പണയം വയ്ക്കാന്‍. വൈകിട്ടെന്താ പരിപാടിയെന്നാണ് പിന്നെ ചോദ്യം. താരങ്ങള്‍ പറയുന്നതിന് പിറകേ പോകുന്ന ആളുകളും നമ്മുടെ നാട്ടിലുണ്ടെന്ന് സ്പീക്കര്‍ പറഞ്ഞു.
പ്രസ് ക്ലബില്‍ നടന്ന പത്ര ഫോട്ടോഗ്രാഫര്‍മാരുടെ കാഴ്ചക്കപ്പുറം ചിത്രപ്രദര്‍ശനത്തില്‍ പങ്കെടുത്ത ഫോട്ടോഗ്രാഫര്‍മാരെ ചടങ്ങില്‍ ആദരിച്ചു. ഡി. അജയകുമാര്‍(വീക്ഷണം), ടി.കെ. പ്രദീപ്കുമാര്‍, ബിനോജ്(മാതൃഭൂമി), ജ്യോതിരാജ്(ടൈംസ് ഓഫ് ഇന്ത്യ) ജെ. നാസിം, വേണുഗോപാല്‍(കേരള കൗമുദി), രാജന്. എം. തോമസ്, തോമസ് മാത്യു(മലയാള മനോരമ), ഷെഫീക്(തേജസ്), സുരേഷ് ചൈത്രം(ജനയുഗം), സുരേഷ് കുമാര്‍(ദിഹിന്ദു), റോണ റിബൈറോ(ദീപിക), കാഴ്ചക്കപ്പുറം പ്രദര്‍ശനത്തിന്റെ സ്പോണ്‍സറായ കൊല്ലൂര്‍വിള സഹകരണ ബാങ്കിനുവേണ്ടി സെക്രട്ടറി മേബിള്‍ സേറ്റെഫന്, കൊല്ലം വി ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഐസക് മാത്യു, മലബാര്‍ ഫുഡ് കോര്‍ട്ട് എം.ഡി. സദാശിവന് നായര്‍, അടിക്കുറുപ്പ് മത്സര വിജയികളായ ശ്രീരംഗം ജയകുമാര്‍, രാജേന്ദ്രന്, മത്സരത്തിന്റെ ലോഗോ ഡിസൈനര്‍ എന്നിവര്‍ക്ക് സ്പീക്കര്‍ ഉപഹാരം നല്കി. സ്പീക്കര്‍ പുതുവത്സര കേക്കും മുറിച്ചു. തുടര്‍ന്ന് പുതവത്സര സദ്യ സംഘടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: