ശബരിമല : മകരവിളക്ക് തീര്‍ത്ഥാടനക്കാലത്ത് ശബരീശന് ആദ്യ കളഭാഭിഷേകം ഇന്ന് നടക്കും. കിഴക്കേ മണ്ഡപത്തില്‍ തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മികത്വത്തില്‍ കലശ പൂജ നടക്കും. ബ്രഹ്മകലശത്തില്‍ കളഭം നിറച്ച് പ്രത്യേക പൂജകള്‍ക്ക് ശേഷം നീരാഞ്ജനമുഴിയും. തുടര്‍ന്ന് മേല്‍ശാന്തി ബ്രഹ്മകലശം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് പ്രദക്ഷിണം വെച്ച് ശ്രീകോവിലിനുള്ളില്‍ എത്തിക്കും. ഉച്ചപൂജയുടെ സ്നാനകാലത്താണ് ഭഗവാന് കളഭം അഭിഷേകം ചെയ്യുന്നത്.
മകരവിളക്ക് ഉത്സവത്തിനായി നട തുറന്നതുമുതല്‍ സന്നിധാനത്തേക്കുള്ള തീര്‍ത്ഥാടകരുടെ പ്രവാഹം തുടരുന്നു. പരമ്പരാഗത കാനനപാതയിലൂടെ കാല്‍നടയായി എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. മകരവിളക്ക് ദിവസമായ 14 ന് രാവിലെ സൂര്യന് ധനുരാശിയില്‍ നിന്നും മകരം രാശിയിലേക്ക് മാറുന്ന സമയത്ത് മകര സംക്രമപൂജ നടക്കും. ഇതിന്റെ മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ സന്നിധാനത്ത് 12 ന് ആരംഭിക്കും. 12 ന് പ്രാസാദ ശുദ്ധിക്രിയയും 13 നും ബിംബശുദ്ധിക്രിയയുമാണ് നടക്കുന്നത്. തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാര്‍മികത്വത്തിലാണ് മകര സംക്രമപൂജ. 14 ന് വൈകിട്ട് ശരംകുത്തിയിലെത്തുന്ന തിരുവാഭരണഘോഷയാത്രയെ എക്സിക്യട്ടീവ് ഓഫീസര്‍ ശങ്കരനാരായണപിള്ളയുടെ നേതൃത്വത്തില്‍ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. കൊടിമരച്ചുവട്ടില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി ഗോവിന്ദന്‍നായരുടെ നേതൃത്വത്തില്‍ തിരുവാഭരണത്തെ സ്വീകരിച്ച് തന്ത്രിയും മേല്ശാന്തിയുംചേര്ന്ന് ശ്രീകോവിലിനുള്ളിലേക്ക് ആനയിക്കും. തുടര്‍ന്ന് തിരുവാഭരണം ചാര്‍ത്തി ദിപാരാധന നടക്കും. ഇതേ സമയം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: