ആദ്യമായി ശരീരത്തേയും മനസിനേയും പൊരുത്തപ്പെടുത്തണം. അതിന് നിരവധി ലളിതമായ മാര്‍ഗങ്ങളുണ്ട്. ശരീരത്തിനേയും മനസിനെയും അനാവശ്യമായി ക്ഷോഭിപ്പിക്കുന്ന കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള സദാചാരനിഷ്ഠ സ്വയം തെരഞ്ഞെടുക്കണം. മനസാക്ഷിക്ക് എതിരായ ജീവിതവ്യാപാരങ്ങള്‍ ഒഴിവാക്കണം. മനസിനെ ശാന്തമാക്കാനും ഉള്പ്രചോദനങ്ങള് തിരിച്ചറിയാനും കുറെ സമയം ഏകാന്തമായി ചിലവഴിക്കണം. അത് ദിനചര്യയുടെ ഭാഗമായി തീരുകയും വേണം.
ശരീരവും മനസും ഒരുപോലെ പരിവര്‍ത്തനം ചെയ്യേണ്ടതിനാല്‍ ശരീരത്തെ ദുഃഖിപ്പിക്കുന്ന ആഹാരങ്ങളും മനസിനെ തളര്‍ത്തുന്ന ക്ഷുദ്രസുഖങ്ങളും ഉപേക്ഷിക്കണം. മഹത്തായ ഒരു കാര്യം നേടാനുള്ളതാണ് ജീവിതമെന്നും അതിന്റെ അടിത്തറയാണ് ശരീരവും മനസും എന്നുള്ള ഉറച്ചബോധം ഉണ്ടാകണം. ഏതുകാര്യത്തില്‍ ഇടപെടുമ്പോഴും ഈ ജാഗ്രത പാലിക്കണം. എങ്കില്‍ ഗാഢമായ ശാന്തിയും സംതൃപ്തിയും ജീവിതത്തില്‍ ഉണ്ടാകും. അതോടെ വ്യക്തിത്വം സംസ്ക്കരിക്കപ്പെട്ട് എല്ലാ കാര്യങ്ങളിലും ലാഘവവും സന്ദര്‍ഭത്തിന് യോജിച്ച് പെരുമാറ്റവും സാഭാവികമായി വന്നുചേരുന്നു.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: