കരുനാഗപ്പള്ളി: ഏഴുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 52കാരനെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റു ചെയ്തു.
കുലശേഖരപുരം നീലികുളം പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ രവിയാണ് അറസ്റ്റിലായത്. അയല്‍വാസിയും അകന്ന ബന്ധുവുമായ പെണ്കുട്ടിയെയാണിയാള് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
ഇവരുടെ വീടിന് സമീപമുള്ള പുരയിടത്തില്‍ ചീനിക്കമ്പിന് വെള്ളമൊഴിക്കാനാണെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.
സംഭവം അടുത്ത പറമ്പില്‍ നിന്നവരുടെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഇയാള്‍ പിന്തിരിയുകയായിരുന്നു. കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: