ന്യൂദല്‍ഹി: പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദു:ഖത്തില്‍ പങ്ക് ചേരുന്നെന്ന് പ്രധാനമന്ത്രി ഡോ.മന്മോഹന് സിംഗ് പറഞ്ഞു. യുവജനപ്രതിഷേധത്തിന്റെ വികാരം ഉള്‍ക്കൊണ്ട് നപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പ് നല്കി. പൗരസമൂഹവും രാഷ്ട്രീയ പാര്‍ട്ടികളും ഇതിനായി സഹകരിക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.
രാജ്യത്തിന്റെ പുത്രിയുടെ യുദ്ധം വെറുതെയാകില്ലെന്നായിരുന്നു പെണ്‍കുട്ടിയുടെ മരണത്തോട് യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ പ്രതികരണം. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നപടികളുണ്ടാകുമെന്നും സ്ത്രീകളുടെ സുരക്ഷയ്ക്കായി നിയമം ശക്തമാക്കുമെന്നും അവര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ അപാരമായ ധൈര്യവും അജയ്യമായ ആത്മവിശ്വാസവും ഒരിക്കലും മരിക്കുകയില്ലെന്നും സോണിയ പറഞ്ഞു. പെണ്‍കുട്ടിയുടെ മരണം രാജ്യമന:സാക്ഷിയെ പിടിച്ചുലച്ചെന്ന് ലോക്സഭാപ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് പറഞ്ഞു. നമ്മുടെ പുത്രിമാര്ക്കായി രാജ്യം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: