ബെല്ലാരി : ഹൈദരാബാദ്-കോലാപ്പൂര്‍ എക്സ്പ്രസ് ചരക്ക് തീവണ്ടിയിലിടിച്ച് പത്ത് പേര്‍ക്ക് പരിക്കേറ്റു. ആന്ധ്രാപ്രദേശിലേക്ക് ഖനന സാമഗ്രികളുമായി പോകുകയായിരുന്ന ചരക്കു തീവണ്ടിയിലാണ് കോലാപ്പൂര്‍ എക്സ്പ്രസ് ഇടിച്ചത്. പരിക്കേറ്റ യാത്രക്കാര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്കി.
സിഗ്നലിലുണ്ടായ വീഴ്ചയാണ് അപകടത്തിന് കാരണം. ഇടിയുടെ ആഘാതത്തില്‍ എക്സ്പ്രസ് ട്രെയിന്റെ എന്‍ജിനു പിറകിലെ രണ്ട് ബോഗികള്‍ക്ക് കേടുപാട് സംഭവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: