ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ യുട്യൂബിനുള്ള നിരോധനം പിന്‍വലിക്കാമെന്ന് പാക് ആഭ്യന്തരമന്ത്രി റഹ്മാന് മാലിക്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. പാകിസ്ഥാനില്‍ യൂട്യൂബിനുള്ള നിരോധനം പിന്‍വലിക്കാനുള്ള ആവശ്യം ശക്തമായ സാഹചര്യത്തിലാണ് മാലികിന്റെ വാഗ്ദാനം.
വിവാദമായ ദ് ഇന്നസെന്‍സ് ഓഫ് മുസ്ലിംസ് എന്ന ചിത്രം പാകിസ്ഥാനിലും പ്രചരിച്ചതോടെയാണ് യൂട്യൂബിന് നിരോധനം കൊണ്ടുവന്നത്. മതവികാരത്തെ വ്രണപ്പെടുത്തുന്ന ഉള്ളടക്കങ്ങളുടെ പേരില്‍ 2008ലും 2010ലും ഇവിടെ യൂടൂബിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
വിവാദ ചിത്രം യുട്യൂബില്‍ നിരോധിച്ചത് വളരെ നല്ല കാര്യം തന്നെയാണ്. യുട്യൂബിന്റെ ഉന്നതരുമായി ചര്‍ച്ച നടത്തിയിരുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ യുട്യൂബിന് ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനം നീക്കണമെന്ന് അറിയിക്കുന്നു - റഹ്മാന് മാലിക് ട്വിറ്ററിലൂടെ വ്യക്തമാക്കി.
കഴിഞ്ഞ സെപ്റ്റംബറിലാണ് പാക് പ്രധാനമന്ത്രി രാജാ പര്‍വേസ് അഷ്റഫ് യു ട്യൂബിന് നിരോധനം ഏര്‍പ്പെടുത്തിയത്. ഇസ്ലാം വിരുദ്ധ സിനിമയ്ക്കെതിരെ കനത്ത പ്രക്ഷോഭമാണ് പാക്കിസ്ഥാനില്‍ നടന്നത്. പ്രക്ഷോഭത്തില്‍ 24 പേര് കൊല്ലപ്പെടുകയും ബില്യണ്‍ രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: