കൊച്ചി: നിര്‍മാണമേഖലയില്‍ പണിയെടുക്കുന്ന ക്ഷേമനിധി അംഗങ്ങളായ എല്ലാ നിര്‍മാണത്തൊഴിലാളികളെയും സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ബിഎംഎസ് നിര്‍മാണ ഫെഡറേഷന് സംസ്ഥാന സെക്രട്ടറി ഇ.ഡി.ഉണ്ണികൃഷ്ണന് ആവശ്യപ്പെട്ടു. നിര്‍മാണ സാമഗ്രികള്‍ വിലക്കുറച്ച് ലഭ്യമാക്കുക, നിര്‍മാണ ക്ഷേമനിധി ആനുകൂല്യം കാലാനുസൃതമായി വര്‍ദ്ധിപ്പിക്കുക, നിര്‍മാണ മേഖലയിലെ സ്തംഭനാവസ്ഥ ഒഴിവാക്കുക, വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബിഎംഎസ് നേതൃത്വത്തില്‍ നിര്‍മാണത്തൊഴിലാളികള്‍ നടത്തിയ കണയന്നൂര്‍ താലൂക്ക് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍മ്മാണത്തൊഴിലാളികളുടെ ക്ഷേമത്തിനായി പിരിച്ചെടുക്കേണ്ട സെസ്സില്‍ ഗുരുതരമായി വീഴ്ച വരുത്തി ക്ഷേമബോര്‍ഡിനെ തന്നെ തകര്‍ക്കാനാണ് തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികള്‍ ശ്രമിക്കുന്നത്. ഫെബ്രുവരി 20,21 തീയതികളില്‍ രാജ്യവ്യാപകമായി നടക്കുന്ന 48 മണിക്കൂര്‍ പണിമുടക്കില്‍ നിര്‍മാണത്തൊഴിലാളികള്‍ ഒന്നടങ്കം പണിമുടക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിഎംഎസ് ജില്ലാ സെക്രട്ടറി ആര്.രഘുരാജ്, എറണാകുളം നിര്‍മാണ തൊഴിലാളി സംഘം ബിഎംഎസ് ജനറല്‍ സെക്രട്ടറി കെ.എസ്.അനില്‍കുമാര്‍, ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് എം.എം.രമേശ്, എം.എസ്.വിനോദ്കുമാര്‍, പി.എസ്.സജിത്ത്, സന്തോഷ്പോള്‍, യൂണിയന് ജില്ലാ ജോയിന്റ് സെക്രട്ടറി വി.പി.സജീവ്, വി.ആര്.രാധാകൃഷ്ണന്, വി.ബി.വിനോദ്, എം.എ.ഷാജി, വി.ആര്.അശോകന്, ടി.ബി.അനില്‍, വി.എസ്.രവീന്ദ്രന്, പി.എസ്.ചന്ദ്രദാസ്, ജോസഫ് എന്നിവര്‍ മാര്‍ച്ചിനും ധര്‍ണ്ണയ്ക്കും നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: