ജയ്പൂര്‍: രാജസ്ഥാനില്‍ 66 ശതമാനം കൂട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍.വഴിയരികില്‍ കഴിയുന്ന 39 ശതമാനം പെണ്‍കുട്ടികള്‍ 10 വയസ്സിന് മുമ്പേ പീഡനത്തിന് വിധേയരാകുന്നുണ്ട്. സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ 63 ശതമാനം പേര്‍ക്ക് സ്വന്തം വീട്ടില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പീഡനം എല്‍ക്കേണ്ടി വന്നിട്ടുണ്ട്.കുട്ടികള്‍ക്ക് ലൈംഗീക പീഡനങ്ങളില്‍ നിന്നും സംരക്ഷണം നല്കുന്ന 2012 ലെ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയുള്ള നിയമത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം സംബന്ധിച്ച് നടത്തിയ ഒരു ദിവസത്തെ പരിശീലന പരിപാടിയില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരങ്ങള്‍ പുറത്തുവന്നത്.
രാജസ്ഥാന് പോലീസും കുട്ടികളുടെ അവകാശ സംരക്ഷണസമിതിയും ചേര്‍ന്നാണ് ഈ പരിപാടി നടത്തിയത്. കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നത് അവരുടെ ജീവിത്തിന് തന്നെ മുറിവേല്പിക്കുകയാണ് ചെയ്യുന്നത്. കുട്ടികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിലായിരിക്കണം പീഡനക്കേസുകള്‍ പോലീസ് അന്വേഷിക്കേണ്ടത്.
എസ് സിപിസി ആര് ചെയര്‍പേഴ്സണ്‍ ദീപക് കല്‍റ പറഞ്ഞു. പീഡനങ്ങള്‍ തടയുന്നതിനായി രാജസ്ഥാന് സര്‍ക്കാര്‍ നടപടി കൈക്കേണ്ടിരുന്നു. രാജസ്ഥാന് ഇന്‍സ്പെക്ടര്‍ ഓഫ് ജനറല്‍ എന്‍. മൗരിസ് ബാബു വ്യക്തമാക്കി. ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ പെണ്‍കുട്ടിയെ ആറംഗം സംഘം ചേര്‍ന്ന് മാനഭംഗത്തിന് ഇരയാക്കിത് ഓര്‍ക്കണം.പുരുഷനെ പോലെ തന്നെ സമൂഹത്തില്‍ സര്‍വ്വാധികാരത്തോടെ ജീവിക്കാന്‍ അവകാശമുള്ളവരാണ് സ്ത്രീകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: