പട്ടാഴി: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹങ്ങള്‍ക്കും പഞ്ചായത്തിലെ അഴിമതികള്‍ക്കും വികസന മുരടിപ്പിനുമെതിരെ ബിജെപി പട്ടാഴി വടക്കേക്കര പഞ്ചായത്ത് സമിതി പ്രസിഡന്റ് എന്‍. സദാശിവന് നയിക്കുന്ന വാഹന പ്രചരണയാത്ര ജനുവരി ഏഴിന് പട്ടാഴി വടക്കേക്കര പഞ്ചായത്തില്‍ നടക്കും. ഏഴിന് രാവിലെ ഒമ്പതിന് കരിമ്പാലൂര് ജംഗ്ഷനില്‍ മഹിളാമോര്‍ച്ചാ സംസ്ഥാന ജനറല്‍ സെക്രട്ടറി ബി. രാധാമണി യാത്ര ഉദ്ഘാടനം ചെയ്യും. ബിജെപി പത്തനാപുരം നിയോജകമണ്ഡലം പ്രസിഡന്റ് സുഭാഷ് പട്ടാഴി മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് പഞ്ചായത്തിലെ ഇരുപത്തിയഞ്ചോളം കേന്ദ്രങ്ങളില്‍ പര്യടനം നടത്തി കടുവാത്തോട് ജംഗ്ഷനില്‍ യാത്ര സമാപിക്കും.
സമാപന യോഗത്തില്‍ ബിജെപി സംസ്ഥാന നേതാക്കള്‍ സംസാരിക്കും. യാത്രയുടെ നടത്തിപ്പിനായി ഇരുപത്തിയഞ്ചംഗ സംഘാടകസമിതി രൂപീകരിച്ചു. ചെയര്മാന്- അശോകന് മാലൂര്‍, യാത്രയുടെ വൈസ്ക്യാപ്റ്റനായി വാമദേവന് ഏറത്ത്വടക്ക് എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തില്‍ ബിജെപി മണ്ഡലം വൈസ്പ്രസിഡന്റ് ജെ. രമേശന്, സെക്രട്ടറി എസ്. സഹദേവന്, രാമചന്ദ്രന്‍പിള്ള, സോമരാജന്, മധുസൂദനന്‍നായര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: