ന്യൂദല്‍ഹി: ദല്‍ഹിയില്‍ കഴിഞ്ഞ ദിവസത്തെ ജനകീയ പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് കൊല്ലപ്പെട്ട കോണ്‍സ്റ്റബിള്‍ സുഭാഷ് തോമറിന്റെ കുടുംബത്തിന് രണ്ടര ലക്ഷം രൂപ നല്‍കുമെന്ന് അമിതാഭ് ബച്ചന് അറിയിച്ചു. സൗത്ത് ഇന്ത്യന്‍ എഡ്യുക്കേഷന്‍ സൊസൈറ്റി ബച്ചനു നല്കിയ സമ്മാന തുകയാണ് പോലീസുകാരനു നല്‍കുന്നത്. തുക കൈമാറുന്ന വിവരം അവാര്‍ഡ് വേദിയില്‍ വെച്ച് തന്നെ അമിതാബ് ബച്ചന് പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച ഇന്ത്യ ഗേറ്റില്‍ നടന്ന അക്രമം നിയന്ത്രിക്കാന്‍ നടത്തിയ ലാത്തിച്ചാര്‍ജിന് ഇടയിലാണ് ഇയാളെ ഒരു സംഘം മര്‍ദ്ദിച്ചത്.
നേരത്തെ സുഭാഷ് തോമറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കുമെന്ന് ദല്‍ഹി പോലീസ് കമ്മീഷണര്‍ നീരജ് കുമാര്‍ അറിയിച്ചിരുന്നു. സുഭാഷിന്റെ മക്കളില്‍ ഒരാള്‍ക്ക് ജോലി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. സുഭാഷിനോടുള്ള ബഹുമാനാര്‍ഥം ദല്‍ഹി പോലീസ് സേനയിലെ മുഴുവന്‍ അംഗങ്ങളും ഒരു ദിവസത്തെ ശമ്പളം സുഭാഷിന്റെ കുടുംബത്തിന് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: