ന്യൂദല്‍ഹി: വിമാനയാത്രികര്‍ക്ക് സന്തോഷ വാര്‍ത്ത, പുതുവര്‍ഷത്തില്‍ വിമാനയാത്രാനിരക്കുകള്‍ കുറഞ്ഞേക്കും. മുന്‍കൂറായി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 20 ശതമാനം വരെ ഡിസ്കൗണ്ട് നല്കുവാനാണ് വിമാന കമ്പനികളും ഓണ്‍ലൈന്‍ ടിക്കറ്റ് സെന്ററുകളും ഒരുങ്ങുന്നത്. ട്രെയിന്‍ യാത്രക്കാരെ കൂടി ഉദ്ദേശിച്ചുകൊണ്ടാണ് ഈ നടപടി. 30 മുതല്‍ 60 ദിവസംവരെ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ പ്രയോജനം ലഭിക്കുക.
മുന്‍കൂട്ടി യാത്ര പ്ലാന്‍ ചെയ്യുന്ന റെയില്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. എത്ര മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്താലും റെയില്‍ നിരക്ക് കുറയുന്നില്ല എന്നതാണ് ഇതിന് കാരണം. മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 10-20 ശതമാനം വരെ ഇളവ് നല്‍കുന്നതിനാണ് ഈ സ്കീമിലൂടെ ഉദ്ദേശിക്കുന്നതെന്ന് പ്രമുഖ ട്രാവല്‍ പോര്‍ട്ടലായ മേക്മൈട്രിപ്.കോം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ കേയൂര്‍ ജോഷി പറയുന്നു.
എയര്‍ ഇന്ത്യയാണ് മുന്‍കൂര്‍ ബുക്കിംഗിന് ഡിസ്കൗണ്ട് പ്രഖ്യാപിച്ച ആദ്യ വിമാന കമ്പനി. ഈ തന്ത്രവുമായി മുന്നോട്ട് പോകുന്നതിന് തന്നെയാണ് എയര്‍ ഇന്ത്യയുടെ പദ്ധതി. ഈ വര്‍ഷം സപ്തംബറിലാണ് ജല്‍ദി ജല്‍ദി സ്കീം എയര്‍ ഇന്ത്യ അവതരിപ്പിച്ചത്. തുടര്‍ന്ന് സ്വകാര്യ വിമാന കമ്പനിയായ ജെറ്റ് എയര്‍വേയ്സും ഇതിന് സമാനമായ പദ്ധതി അവതരിപ്പിച്ചിരുന്നു. ഇന്‍ഡിഗോയും മുന്‍കൂര്‍ ബുക്കിംഗിന് ഡിസ്കൗണ്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ധന വില വര്‍ധനവും രൂപയുടെ മൂല്യശോഷണവും വര്‍ധിച്ച എയര്‍പോര്‍ട്ട് ചാര്‍ജുമാണ് പ്രവര്‍ത്തന ചെലവ് ഉയരാന്‍ കാരണമെന്ന് വ്യോമയാന നിയന്ത്രിതാവായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതാണ് വിമാന യാത്രാ നിരക്ക് വര്‍ധിക്കുന്നതിന് ഇടയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: