ന്യൂദല്‍ഹി: തുടര്‍ച്ചയായ രണ്ടാം ദിവസവും ഉത്തരേന്ത്യ കനത്ത മൂടല്‍മഞ്ഞിന്റെ പിടിയില്‍. പുലര്‍ച്ചയോടെ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടതേത്തുടര്ന്ന് ദല്‍ഹി അടക്കമുള്ള നഗരങ്ങളില്‍ റെയില്‍, വ്യോമ ഗതാഗതം തടസപ്പെട്ടു. നൂറിലധികം ട്രെയിനുകളും പത്തോളം വിമാന സര്‍വീസുകളും വൈകി. റണ്‍വേയില്‍ വെളിച്ചക്കുറവിനെ തുടര്‍ന്ന് രണ്ടു ആഭ്യന്തര വിമാനങ്ങളും ഒരു രാജ്യാന്തര വിമാന സര്‍വീസും റദ്ദാക്കി. ഉത്തരേന്ത്യയില്‍ നൂറിലേറെ ട്രെയിനുകള്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വൈകിയതായി റെയില്‍വേ അധികൃതര്‍ പറഞ്ഞു. നിരവധി ട്രെയിനുകള്‍ 12 മുതല്‍ 22 മണിക്കൂര്‍ വരെ വൈകിയാണ് ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നത്. അതോടൊപ്പം ദല്‍ഹി- ഹൗറ പാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ഇന്നലെ നൂറോളം വിമാനസര്‍വീസുകളെയാണ് മൂടല്‍മഞ്ഞ് ബാധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: