കണ്ണൂര്‍: കണ്ണൂരില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് യുവതി മരിച്ചു. ഭീമ ജ്വല്ലറി മാനേജിംഗ് ഡയറക്ടര്‍ കിരണിന്റെ ഭാര്യ സ്വാതി (35) യാണ് മരിച്ചത്. ഇന്ന് രാവിലെ കണ്ണൂര്‍-തളിപ്പറമ്പ് ദേശീയപാതയില്‍ പാപ്പിനിശേരി ചുങ്കത്തിന് സമീപമായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ മരത്തിലിടിച്ചായിരുന്നു അപകടം. ഉടന്‍ എകെജി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കാറിലുണ്ടായിരുന്ന ഇവരുടെ മക്കളായ തൃഷ്ണ, ധനുഷ്, തീര്ഥന് എന്നിവര്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റു. ഇതില്‍ തൃഷ്ണയുടെ നില ഗുരുതരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: