ഭോപ്പാല്‍: മാനഭംഗക്കേസുകളില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് രംഗത്തെത്തി. ഡല്‍ഹിയില്‍ ഈ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ മൂന്നു ദിവസമായി പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിലാണ് ചൗഹാന്റെ പ്രഖ്യാപനം. മാനഭംഗക്കേസുകളില്‍ നിയമനടപടി വേഗത്തിലാക്കാന്‍ ഫാസ്റ്റ്ട്രാക്ക് കോടതികള്‍ സ്ഥാപിക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാനഭംഗം പോലുള്ള കുറ്റകൃത്യങ്ങള്‍ പ്രതികള്‍ നേരത്തെ തന്നെ ആസൂത്രണം ചെയ്ത് നടപ്പാക്കാറാണുള്ളതെന്നും അതുകൊണ്ടുതന്നെ ഇത്തരം സംഭവങ്ങള്‍ തടയാന്‍ പ്രത്യേക പോലീസ് സേനയ്ക്കു രൂപംനല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: