ചെന്നൈ: തമിഴ്നാട്ടിലെ എല്ലാ ദളിത് സംഘടനകള്‍ക്കും അവരുടെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും അനധികൃതമായി പണം നല്‍കുന്നത് സുവിശേഷക്കാരും ക്രിസ്ത്യന്‍ സംഘടനകളുമാണെന്ന് പിഎംകെ ജനറല്‍ സെക്രട്ടറി രാവണന് വടിവേലു. ദളിത് സംഘടനയായ വിസികെയുടെ നേതാവ് ടി.തിരുമവല്ലവന് എംപി വിദേശരാജ്യങ്ങളില്‍ നിന്നും കോടിക്കണക്കിന് രൂപ ഇത്തരത്തില്‍ നേടിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
നെതര്‍ലാന്റ്, ബെല്‍ജിയം, ഫ്രാന്‍സ്, ഡെന്മാര്ക്ക്, അമേരിക്ക എന്നീ രാജ്യങ്ങളിലെ വിവിധ ക്രിസ്ത്യന്സംഘടനകളില് നിന്നുമാണ് ഈ പണം വന്നിരിക്കുന്നത്. അടിമത്തം, ദാരിദ്ര്യം, തൊട്ടുകൂടായ്മ എന്നിവ ഇല്ലാതാക്കാനും ഗ്രാമീണരുടെ ആരോഗ്യവും വിദ്യാഭ്യാസവും വര്‍ധിപ്പിക്കാനുമെന്ന പേരില്‍ വരുത്തുന്ന പണം ചെലവഴിക്കുന്നത് മറ്റു പല കാര്യങ്ങള്‍ക്കുമാണ്. ഇതിനായി ഇന്ത്യാ ഗവണ്മെന്റിന് വൗച്ചറുകളും ബില്ലുകളും സമര്‍പ്പിക്കുകയെന്നതാണ് ഇവര്‍ ചെയ്യേണ്ട ഏകകാര്യം. കള്ള ബില്ലുകളും വൗച്ചറുകളുമാണ് ഇത്തരത്തില്‍ സമര്‍പ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്കൃതപണ്ഡിതനായി മാറിയ പുരാവസ്തുഗവേഷകനായ വടിവേലു (62) പിഎം കെ സ്ഥാപകന്‍ ഡോ.രാമദോസുമായി വളരെ അടുപ്പമുള്ളയാളാണ്. ദളിത് സംഘടനകള്‍ക്കും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുമുള്ള വിദേശസംഭാവനകള്‍ ഒരു ദളിത് നേതാവ് ദുരുപയോഗപ്പെടുത്തിയെന്ന ആരോപണം ഇതാദ്യമായാണ് ഉയരുന്നത്. ദളിതരുടെ രാഷ്ട്രീയ അവബോധനത്തിനായി അമേരിക്കയിലെ ചില സര്‍ക്കാര്‍ എജന്‍സികള്‍ നല്കിയ സം ഭാവനകളും ഇതിലുള്‍പ്പെടുന്നു. എന്നാല്‍ ദളിതരുടെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും അവശേഷിപ്പിച്ചു കൊണ്ട് ഈ സംഭാവനകളത്രയും നേതാക്കള്‍ ദുരുപയോഗം ചെയ്യുകയായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഏത് എന്‍ ജി ഒക്കും വിദേശ നാണയ വിനിമയ ചട്ടം അനുസരിച്ച് രജിസ്റ്റര്‍ ചെയ്യാനാകുമെന്ന് വടിവേലു പറഞ്ഞു. ഇവര്‍ക്കെല്ലാം ചട്ടത്തിലെ 80 പ്രകാരമുള്ള വിവിധ മാര്‍ഗങ്ങളിലൂടെ വിദേശ സംഭാവനകള്‍ സ്വീകരിക്കുകയും ചെയ്യാം. മനുഷ്യാവകാശ ലംഘനങ്ങളെ ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരിക, വനിതാവിദ്യാഭ്യാസം ശക്തിപ്പെടുത്തുക, ഗ്രാമങ്ങളിലെ ആരോഗ്യം, കുടിവെള്ള വിതരണം, ശുചീകരണപ്രക്രിയ എന്നീ പ്രശ്നങ്ങള്‍ക്കായാണ് സംഭാവനകള്‍ ലഭിക്കുന്നതെന്നും വടിവേലു വ്യക്തമാക്കി.
വിസികെ നേതാവായ തിരുമവല്ലവനും ഡോ.രാമദോസും തോളോടു തോള് ചേര്‍ന്നു പ്രവര്‍ത്തി ച്ച സുഹൃത്തുക്കളായിരുന്നു. ദളിത് യുവാക്കള്‍ പി ന്നാക്കജാതിയിലെ പെണ് കുട്ടികളെ മാത്രം വിവാഹം കഴിക്കണമെന്ന് ദുഷ്പ്രേരണ സമുദായനേതാക്കള്‍ പ്രോത്സാഹിപ്പിക്കുന്നെന്ന് ഡോ.രാമദോസ് ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് ഈ കൂട്ട് പൊളിഞ്ഞു. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡിഎം കെ നേതാവ് കരുണാനിധിയുടെ മഴവില്‍ മുന്നണിയിലെ പ്രധാനകക്ഷികളായിരുന്നു പിഎംകെയും വിസികെയും. എന്നാല്‍ 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഡിഎംകെ മുന്നണി വിട്ട പിഎംകെ 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പാണ് വീ ണ്ടും ഒത്തുചേര്‍ന്നത്.
അടുത്തിടെ പട്ടികജാതിക്കാരിയായ പെ ണ്‍കുട്ടിയും ദളിത് യുവാവും ഒത്തുചേര്‍ന്ന സംഭവത്തില്‍ ധര്‍മപുരി ജില്ലയിലെ ദളിത് കുടികളില്‍ നടന്ന ആക്രമണത്തെ തുടര്‍ന്ന് പിഎംകെയും വിസികെയും പരസ്പരം കുറ്റപ്പെടുത്തിയിരുന്നു. ദുഷ്പ്രേരണയാലുള്ള പ്രേമവിവാഹങ്ങളെന്ന ഡോ.രാമദോസ്സിന്റെ പ്രസ്താവന ഇടതുകക്ഷികളെയും തിരുമവല്ലവനെയും പ്രകോപിപ്പിച്ചു. ഇത് സംസ്ഥാനത്തെ ദളിതര്‍ക്കും പട്ടികജാതിക്കാര്ക്കുമിടയില് വിടവുണ്ടാക്കാനാണെന്നും അവര്‍ ആരോപിച്ചു.
പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളെ ആക്രമണങ്ങളില്‍ നിന്നും സംരക്ഷിക്കുകയെന്ന 1989ലെ ചട്ടം ഭേദഗതി ചെയ്യണമെന്ന ആവശ്യം സംസ്ഥാനത്ത് ശക്തിയാര്‍ജിച്ചിരുന്നു. ഇത് വേര്‍തിരിച്ചു കാണണമെന്ന മുതിര്‍ന്ന എഐഎഡിഎംകെ നേതാവിന്റെ ആവശ്യവും സ്ഥിതി കൂടുതല്‍ രൂക്ഷമാക്കി. 1989ലെ സാഹചര്യം വലിയ മാറ്റത്തിനു വിധേയമായിട്ടുണ്ട്. പ്രത്യേക ചട്ടം ദുരുപയോഗം ചെയ്യുകയാണ്. ദളിതരുടെ ഉയര്‍ച്ചയ്ക്കായി കൂടുതല്‍ പദ്ധതികള്‍ വേണം. മറ്റു സമുദായങ്ങളിലെ അംഗങ്ങളെ അപമാനിക്കാന്‍ ഈ നിയമം ദുരുപയോഗം ചെയ്യുന്നതായി ജയലളിതയ്ക്ക് നേരിട്ടറിവുള്ളതാണ്. എഐഎഡിഎംകെയുടെ പേരു വെളിപ്പെടുത്താന്‍ തയ്യാറല്ലാത്ത മുതിര്‍ന്ന നേതാവ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: