ശബരിമല: സന്നദ്ധ സംഘടനകള്‍ അന്നദാനം നടത്തുന്നത് ഒഴിവാക്കണമെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് അയ്യപ്പസേവാസമാജം ദേശീയ ജനറല്‍ സെക്ട്രട്ടറി കുമ്മനം രാജശേഖരന് പറഞ്ഞു. കൊള്ളലാഭം ലക്ഷ്യമിട്ട് തീര്‍ത്ഥാടകരെ ചൂഷണം ചെയ്യുക എന്നതാണ് ഇതിന്റെ പിന്നിലെ പദ്ധതി. അന്നദാനം എന്നത് ഭക്തരുടെ അവകാശമാണ്. അത് നിഷേധിക്കരുതെന്നും കുമ്മനം ആവശ്യപ്പെട്ടു.
തിരുപ്പതിമോഡല്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകരില്‍ നിന്നും ഫീസ് ഈടാക്കണമെന്നതും ശരിയല്ല. സമ ദര്‍ശനത്തിന്റെ സന്നിധാനമാണ് ശബരിമല. ധര്‍മ്മ ശാസ്താവാണ് കുടികൊള്ളുന്നത്. അതിനാല്‍ കര്‍മ്മമാണ് അവിടെ അനുഷ്ഠിക്കേണ്ടത്. ഭക്തരില്‍ നിന്നും ഒരു കാര്യത്തിലും പണം ഇടാക്കാന്‍ പാടില്ല. താമസം, പ്രാഥമിക കാര്യങ്ങളടക്കമുള്ള എല്ലാ കാര്യങ്ങളും സൗജന്യമാക്കണം. സമ്പന്നനെന്നോ ദരിദ്രനെന്നോ, വലിയവനെന്നോ ചെറിയവനെന്നോ നോക്കാതെ ശബരിമലയില്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം. ഭക്തര്‍ക്ക് എല്ലാ സൗകര്യങ്ങളും സൗജന്യമാക്കുകയാണ് വേണ്ടതെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: