ശബരിമല: മണ്ഡല വ്രതകാലം സമാപിക്കാന്‍ രണ്ട് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ സന്നിധാനത്ത് എത്തിയില്ല. തീര്‍ത്ഥാടനകാല ആരംഭത്തില്‍ ദര്‍ശനത്തിന് മാത്രമേ അദ്ദേഹം എത്തിയൊള്ളൂ. മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ എല്ലാ വര്‍ഷവും അവലോകന യോഗം നടത്താറുണ്ടെങ്കിലും ഇത്തവണ ശബരിമല സീസണിന് മുമ്പ് വിളിച്ചു ചേര്‍ത്ത അവലോകനയോഗം മാത്രമേ നടന്നിട്ടുള്ളൂ. മണ്ഡല ഉത്സവം സമാപിക്കാറായിട്ടും ശബരിമലയിലെത്തുകയോ അവലോകന യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുകയോ ചെയ്യാതെ തിരുവനന്തപുരത്ത് നിന്ന് കാര്യങ്ങള്‍ നിയന്ത്രിക്കുകയായിരുന്നു മന്ത്രി. മുമ്പ് രണ്ട് തവണ ശബരിമല അവലോകന യോഗം വിളിച്ചു ചേര്‍ക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം അവ ഒഴിവാക്കുകയാരുന്നു.
ഉണ്ണിയപ്പത്തിലെ പൂപ്പല്‍ബാധയും കുത്തക ലേലത്തിന്റെ ക്രമക്കേടും വിവാദം സൃഷ്ടിച്ചിട്ടും മന്ത്രി തിരിഞ്ഞു നോക്കിയില്ല. വെര്‍ച്വല്‍ ക്യൂവടക്കമുള്ള സംവിധാനങ്ങള്‍ താറുമാറായിട്ടും തിക്കിലും തിരക്കിലും പെട്ട് നിവധിആളുകള്ക്ക് പരിക്കേറ്റിട്ടും മന്ത്രി എത്തിയില്ല. മണ്ഡലകാലത്തിന്റെ സമാപന യോഗങ്ങളിലെങ്കിലും അദ്ദേഹം എത്തുമെന്ന് കരുതിയെങ്കിലും അതുമുണ്ടായില്ല. ഡല്‍ഹിയില്‍ അവാര്‍ഡു വാങ്ങാന്‍ പോയിരിക്കുന്ന മന്ത്രി അടുത്ത ദിവസമേ തിരുവനന്തപുരത്ത് മടങ്ങിയെത്തു എന്ന് അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: