ആലുവ: വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യാ മാര്‍ഗ്ഗദര്‍ശി അശോക് സിംഗാളിന് വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആവേശോജ്ജ്വലമായ സ്വീകരണം നല്കി. തന്ത്രവിദ്യാപീഠം കവാടത്തിലെത്തിയ സിംഗാളിനെ തന്ത്രവിദ്യാപീഠം പ്രസിഡന്റ് ആമേട മംഗലം വാസുദേവന്‍ നമ്പൂതിരിപ്പാട്, രക്ഷാധികാരി പി.കെ.മാധവമേനോന്, പ്രിന്‍സിപ്പല്‍ മണ്ണാര്‍ശാല സുബ്രഹ്മണ്യന് നമ്പൂതിരി, വര്‍ക്കിംഗ് പ്രസിഡന്റ് ഗോപാലകൃഷ്ണ കുഞ്ഞി, മാനേജര്‍ സുകുമാര വര്‍മ്മ, എന്‍എസ്എസ് പ്രസിഡന്റ് കെ.അനില്‍ കുമാര്‍, എസ്എന്‍ഡിപി ശാഖാ പ്രസിഡന്റ് കെ.കെ.മാധവന്, വിശ്വകര്‍മ്മ സര്‍വീസ് സൊസൈറ്റി ശാഖാ പ്രസിഡന്റ് രമേശ് പുത്തന്‍ ചാലില്‍ കെപിഎംഎസ് ശാഖാ പ്രസിഡന്റ് വി.എം.ചന്ദ്രന്, ഗ്രാമസേവാസമിതി പ്രസിഡന്റ് എം.കെ.സദാശിവന്, ബിജെപി ജില്ല ഉപാദ്ധ്യക്ഷന്‍ എം.രവി തുടങ്ങിയവര്‍ സ്വീകരിച്ച് ആനയിച്ചു. ചെറിയത്ത് നരസിംഹ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം ലോകനന്മയ്ക്കായി നടത്തിയ ശക്തി പൂജയില്‍ സിംഗാള്‍ പങ്കെടുത്തു. ഹിന്ദുസമൂഹം സംഘടിച്ച് ശക്തി ആര്‍ജ്ജിക്കേണ്ട കാലഘട്ടമാണിതെന്ന് സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. തന്ത്രവിദ്യാപീഠം പ്രസിഡന്റ് ആമേട മംഗലം വാസുദേവന്‍ നമ്പൂതിരിപ്പാട് അദ്ധ്യക്ഷത വഹിച്ചു.
ശ്രീനാരായണഗുരുദേവന്‍ സ്ഥാപിച്ച ആലുവ അദ്വൈതാശ്രമം വിഎച്ച്പി നേതാവ് അശോക് സിംഗാള്‍ സന്ദര്‍ശിച്ചു. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സെക്രട്ടറി എന്‍.മോഹന്‍, സംഘടന സെക്രട്ടറി ഐ.ബി.ശശി തുടങ്ങിയവരോടൊപ്പം ആശ്രമത്തിലെത്തിയ സിംഗാളിനെ ആശ്രമം മഠാധിപതി സ്വാമി ശിവാനന്ദ സ്വരൂപാനന്ദ, ഗുരുമന്ദിരം മേല്‍ശാന്തി എം.ജയന്തന്, എസ്എന്‍ഡിപി താലൂക്ക് യൂണിയന് പ്രസിഡന്റ് സി.വി.അനില്‍കുമാര്‍, വിജയന് കൊളുത്തേരി എന്നിവരും അന്തേവാസികളും ചേര്‍ന്ന് സ്വീകരിച്ചു. ഗുരുദേവന് വിളിച്ചുചേര്‍ത്ത സമ്മേളന സ്ഥലത്ത് ഗുരുദേവന് നട്ട മാവിന് ചുവട്ടിലും ഗുരുദേവനും രവീന്ദ്രനാഥ ടാഗോറും തമ്മില്‍ ഇരുന്ന് സംഭാഷണം നടത്തിയ മന്ദിരത്തിലും സിംഗാള്‍ സന്ദര്‍ശിച്ചു. ആശ്രമവാസികളുമായി ആശയവിനിമയം നടത്തി. സംഘടിച്ച് ശക്തരാകുവാനുള്ള ഗുരുദേവ വചനം പ്രാവര്‍ത്തികമാക്കുവാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.തുടര്‍ന്ന് ആലുവ കേശവസ്മൃതിയില്‍ നടന്ന സൗഹൃദസമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്തു. ഹിന്ദുസമാജം തന്റേതാണെന്ന മനോഭാവം ഉണ്ടാകണമെന്നും ഭയംകൂടാതെ ഹിന്ദുവാണെന്ന് പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് കാര്യകാരി അംഗം എസ്. സേതുമാധവന്, പ്രാന്തീയ സംഘചാലക് പി.ഇ.ബി. മേനോന്, വിശ്വഹിന്ദുപരിഷത്ത് അഖിലേന്ത്യാ ഉപാധ്യക്ഷന്‍ കെ.വി. മദനന്, വര്‍ക്കിംഗ് പ്രസിഡന്റ് വി.ആര്. ബലരാമന്, സംഘടനാ സെക്രട്ടറി എം.സി. വത്സന്, സംസ്ഥാന ജോയിന്റ് സെക്രട്ടറി ഐ.ബി.ശശി തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. എന്‍.സനല്‍കുമാര്‍ സ്വാഗതവും ജയന് ഉളിയന്നൂര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: