കൊച്ചി: കേരള തീരത്ത് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന ഇറ്റാലിയന്‍ നാവികരെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇടപെട്ടതായി അശോക് സിംഗാള്‍. നാവികരെ കൊണ്ടുപോകാന്‍ ആറുകോടി രൂപ കെട്ടിവച്ചെങ്കില്‍ ആറായിരം കോടി രൂപ സോണിയയ്ക്ക് ലഭിച്ചിരിക്കാമെന്നും വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു. ഏറ്റവും കൂടുതല്‍ കള്ളപ്പണം ഇവരുടെ കൈവശമാണുള്ളത്. ഇവര്‍ രാജ്യത്തെ നശിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാക്കിസ്ഥാനുമായി ക്രിക്കറ്റ് പരമ്പരയുടെ ആവശ്യമില്ല. ഒരു തരത്തിലുള്ള സൗഹൃദവും പാക്കിസ്ഥാനുമായി പുലര്‍ത്തേണ്ട കാര്യമില്ല. അവിടെ നിന്നും കള്ളനോട്ടുകള്‍ കണ്ടെയ്നറുകളിലാണ് ഇവിടെയെത്തുന്നത്. വ്യാജപാസ്പോര്‍ട്ടില്‍ തീവ്രവാദികളെ കയറ്റി അയയ്ക്കുകയും ചെയ്യുന്നു. കള്ളപ്പണം ഉപയോഗിച്ച് വിദേശികള്‍ വ്യാപകമായി ഭൂമി വാ ങ്ങിക്കൂട്ടുന്നു. പാക്കിസ്ഥാന്റെ താത്പര്യത്തിനനുസരിച്ച് ഇവിടെ ഹിന്ദുക്കള്‍ വ്യാപകമായി ആക്രമിക്കപ്പെടുകയാണ്. അദ്ദേഹം ചൂണ്ടിക്കാട്ടി.
ആര് പ്രധാനമന്ത്രിയാകണമെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. വി എച്ച് പി ആരെയും പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്നില്ല. ജനങ്ങളും രാഷ്ട്രീയപ്പാര്‍ട്ടികളും കൂടിയാണ് പ്രധാനമന്ത്രിയെ തീരുമാനിക്കേണ്ടത്. എന്നാല്‍ നരേന്ദ്രമോദിക്ക് വമ്പിച്ച ജനപിന്തുണയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഫ്സല് ഗുരുവിനെ തൂക്കിലേറ്റാതെ അനുകൂല നിലപാട് സ്വീകരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഭീകരവാദികളെ പ്രോത്സാഹിപ്പിക്കുകയാണെന്നും സിംഗാള്‍ കുറ്റപ്പെടുത്തി.
ശബരിമലയിലെ ധനം ഉപയോഗിച്ച്
ഹിന്ദുബാങ്ക് ഉണ്ടാക്കണം: സിംഗാള്‍
കൊച്ചി: ശബരിമലയില്‍ ഭക്തജനങ്ങള്‍ അര്‍പ്പിക്കുന്ന കോടികള്‍ ഉപയോഗിച്ച് ഹിന്ദുബാങ്ക് ഉണ്ടാക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് മാര്‍ഗ്ഗദര്‍ശി അശോക് സിംഗാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തിലെ മുഴുവന്‍ സംസ്ഥാനങ്ങളില്‍നിന്നും എത്തുന്ന ഭക്തജനങ്ങള്‍ നല്കുന്ന കോടികള്‍ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണ്. ഹിന്ദുബാങ്കിലൂടെ ഈ പണം ക്ഷേത്രങ്ങളുടെയും ഹിന്ദുക്കളുടെയും ക്ഷേമത്തിനായി ഉപയോഗിക്കണം. ക്ഷേത്രങ്ങളില്‍നിന്നും കോടികള്‍ ലഭിക്കുമ്പോള്‍ തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കുവാനോ മറ്റ് സൗകര്യങ്ങളൊന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യുന്നില്ല. എല്ലാ തീര്‍ത്ഥാടന കേന്ദ്രങ്ങളും ഒരു ട്രസ്റ്റിന്റെ കീഴില്‍ കൊണ്ടുവരണം.
മുസ്ലീം ആക്രമണ കാലഘട്ടത്തില്‍ 13000 ക്ഷേത്രങ്ങളാണ് തകര്‍ത്തത്. എന്നാല്‍ ഹിന്ദുക്കള്‍ ഇന്നേവരെ ഒരു ക്ഷേത്രവും തകര്‍ത്തിട്ടില്ല. അയോധ്യയില്‍ ക്ഷേത്രനിര്‍മ്മാണത്തിനായി പാര്‍ലമെന്റ് നിയമനിര്‍മ്മാണം നടത്തണം. സര്‍ക്കാര്‍ ഏറ്റെടുത്ത 17 ഏക്കര്‍ സ്ഥലം ഹിന്ദുക്കള്‍ക്ക് നല്കാന് പാര്‍ലമെന്റ് തയ്യാറാവണം. ജനങ്ങളുടെ ശക്തമായ സമ്മര്‍ദ്ദംമൂലം ഇത് യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷ. ഹിന്ദുവിന്റെ ശക്തിയില്‍ അയോധ്യയില്‍ ക്ഷേത്രമുയരും. പുണ്യനദികളായ ഗംഗയും യമുനയും സംരക്ഷിക്കണം. രാജ്യത്തെ ജനങ്ങളുടെ വികാരം സര്‍ക്കാര്‍ മാനിക്കുന്നില്ല. രാമസേതു വിഷയത്തിലെ ഇടപെടലുകള്‍ ഇതിനുദാഹരണമാണ്. അവസാനം മറ്റൊരു വഴി തെരഞ്ഞെടുത്തുകൂടെ എന്ന് സുപ്രീംകോടതിക്ക് ചോദിക്കേണ്ടിവന്നു. ലോകം ആരാധിക്കുന്ന ശ്രീശങ്കരാചാര്യരുടെ ജന്മഭൂമിയായ കാലടിയില്‍ പശുക്കളെ അറക്കുന്നതിന് ആധുനിക അറവുശാല സ്ഥാപിക്കുന്നത് അപമാനകരമാണ്. ഇതിന് കാലടിയില്‍ മാത്രമേ സ്ഥലമുള്ളോയെന്നും സിംഗാള്‍ ചോദിച്ചു. പശുവിനെ കൊല്ലുന്നത് കേരളം നിര്‍ത്തണം. സംസ്ഥാനത്തെ മൂന്നിലൊന്ന് സ്ഥലം ക്ഷേത്രങ്ങളുടേതായിരുന്നു. ഇന്നവ അന്യാധീനപ്പെട്ടു. ആലുവ ശിവരാത്രി മണപ്പുറത്തിന് 150 ഏക്കര്‍ ഉണ്ടായിരുന്നത് 10 ഏക്കറായി കുറഞ്ഞതെങ്ങനെയാണ്. ഇക്കാര്യങ്ങളില്‍ സര്‍ക്കാരിന്റെ മനോഭാവത്തില്‍ മാറ്റം വരണം.
ലൗ ജിഹാദിന്റെ പേരില്‍ മതപരിവര്‍ത്തനം വ്യാപകമാണ്. ലൗ ജിഹാദ് ഭാരതത്തില്‍ എമ്പാടുമുണ്ട്. എന്നാല്‍ കേരളത്തിലും ഇത് വ്യാപകമാണ്. ആസാമില്‍ ബംഗ്ലാദേശികളുടെ ആക്രമണത്തില്‍ നാല് ലക്ഷം ഹിന്ദുക്കള്‍ ആട്ടിയോടിക്കപ്പെട്ടു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും കേരളത്തിലും ഹിന്ദുക്കള്‍ക്കെതിരെ ആക്രമണം ശക്തമാണ്. പൊതുശ്മശാനങ്ങള്‍ മുനിസിപ്പാലിറ്റിയുടെയും പഞ്ചായത്തിന്റെയും കീഴിലാക്കാതെ അവ ഒരു ട്രസ്റ്റിന്റെ കീഴിലാക്കണമെനനും സിംഗാള്‍ പറഞ്ഞു.വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് ജസ്റ്റിസ് എന്‍. രാമചന്ദ്രന്, ജില്ലാ പ്രസിഡന്റ് എസ്.ജെ.ആര്. കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: