ബാബ മേലന്വേഷണം നടത്തി പോന്ന യജ്ഞം സാധാരണതരത്തിലുള്ള ഒന്നായിരുന്നില്ല. അതും ഒരു പുനഃരുദ്ധാരണം ആയിരുന്നു. അത് ഒരു വിപ്ലവം, തിരിച്ചുവരവ് ആയിരുന്നു. സാംസ്കാരിക പുനഃരുദ്ധാരണത്തിന്റെ ഒരു പ്രതീകമായിരുന്നു. വേദങ്ങള്‍ സര്‍വകാലത്തിനും സര്‍വമനുഷ്യരാശിക്കും അത്യാവശ്യങ്ങളാണെന്ന് ബാബ മനസിലാക്കിക്കൊടുത്തു. അഖില ജീവന്റെയും രഹസ്യമാണെന്ന് ബാബ പറഞ്ഞു. പുരാതനകാലത്തെ താപസികളുടെ സരള ജീവിതം വീണ്ടും കൈക്കൊള്ളുവാന്‍ പരികര്‍മികളോട് ബാബ ഉദ്ബോധിപ്പിച്ചു. ഒരേ ഒരു ഈശ്വരന്റെ തേജസിനെയും, മാഹാത്മ്യത്തെയും, പല പരിതോവസ്ഥകളില്‍ വച്ച് നാം ദര്‍ശിക്കുന്നതാണ് മന്ത്രങ്ങള്‍. അവ മനുഷ്യന്റെ തിന്മയെ ആട്ടിപ്പായിക്കുന്നു. മനുഷ്യന്റെ അകത്തെയും പുറത്തെയും ചഷുസ്സുകളുടെ പ്രതീകങ്ങളാണ് സൂര്യനും ചന്ദ്രനും എന്ന് ബാബ വ്യാഖ്യാനിച്ച് പറഞ്ഞു. വേദമന്ത്രങ്ങളുടെ ശബ്ദശ്രവണം തന്നെ ആരോഗ്യകരമത്രേ. വേദത്തിലെ നിര്‍ദേശങ്ങളുനുസരിച്ച് തന്നെ യജ്ഞം നടത്തിയാല്‍ വേദങ്ങളില്‍ പറയുന്ന ഫലം നിശ്ചയമായി ലഭിക്കുമെന്ന് ഞാന്‍ തെളിയിക്കാനാഗ്രഹിക്കുന്നു. വേദം ആര്‍ക്ക് അവകാശപ്പെടാം അവയുടെ വിലക്കറിയുന്നവര്ക്ക് ആദ്ധ്യാത്മിക ഉന്നമനം വേണമെന്ന തൃഷ്ണ പുലര്‍ത്തുന്നവര്‍ക്ക്, അവയെ ആചരണത്തില്‍ കൊണ്ടുവരുന്നവര്‍ക്ക് അത്തരം ആചരണം കൊണ്ട് സല്‍ഫലം ഉണ്ടാവും എന്ന വിശ്വാസമുള്ളവര്‍ക്ക്. മറ്റുള്ളവര്‍ക്ക് വേദത്തെപ്പറ്റി അവകാശരൂപേണ സംസാരിക്കുവാനോ അധിക്ഷേപിക്കാനോ ഉള്ള അധികാരമില്ല. ആ സംസാരമെല്ലാം കഴമ്പില്ലാത്തതും. ആത്മാര്ത്ഥയില്ലാത്തതുമായിരിക്കും എന്ന് ബാബ ഗുണദോഷിച്ചു.
ബാബയുടെ പിറന്നാളോഘം നടത്തുന്നവേളയില്‍ സഹസ്രകണക്കായി ഭക്തര്‍ തിങ്ങിക്കൂടിയ സദസില്‍വച്ച് ബാബ ആംനായാര്ത്ഥ വാചസ്പതി ഉപ്പലൂരി ഗണപതിശാസ്ത്രിയെ സത്യസായി വേദശാസ്ത്രപാഠശാലയുടെ ഉദ്ഘാടനമംഗളകര്മം നിര്‍വഹിക്കാന്‍ ക്ഷണിച്ചു. ഇത് പ്രശാന്തിനിലയത്തിലെ സംസ്കൃതപഠനത്തിനും വേദാന്തപഠനത്തിനുമുള്ള വിദ്യാലയമാകുന്നു. അപ്പോള്‍ ബാബ പ്രസ്താവിച്ചു വേദങ്ങളെ പുനരുദ്ധരിക്കേണ്ടതുണ്ട്. തളിരുകള്‍ ആട് തിന്നാതെ സൂക്ഷിച്ചുപോരേണ്ടത് നമ്മുടെ കടമയാണ്, ഞാന്‍ ആഗതനായിരിക്കുന്നത് ഈ ധര്മസ്ഥാപനത്തിനാകുന്നു. വേദോഖില ധര്‍മ മൂലം – വേദങ്ങള്‍ ധര്‍മങ്ങളുടെ ആണിവേരുകളാകുന്നു. ധര്‍മ പുനഃസ്ഥാപനത്തിന് ധാരാളം പണ്ഡിതര്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.
പ്രൊഫ. എന്‍.കസ്തൂരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: