ഷിംല: വീരഭദ്ര സിംഗ് ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കും. ഷിംലയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗമാണ് വിരഭദ്ര സിംഗിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനും അഞ്ച് തവണ മുഖ്യമന്ത്രിയുമായിരുന്ന 78-കാരനായ വീരഭദ്ര സിംഗിന് ജൂണില്‍ അഴിമതി കേസില്‍ കേന്ദ്രമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നിരുന്നു. പ്രതിപക്ഷ നേതാവായിരുന്ന വിദ്യാ സ്റ്റോക്സിനു സാധ്യത കല്പ്പിച്ചിരുന്നു. എന്നാല്‍ ഏറ്റവും ഒടുവില്‍ സിംഗിന് അനുകൂലമായി നറുക്കുവീഴുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: