കൊച്ചി: കൊച്ചിയില്‍ പോലീസ് വാഹനങ്ങളുടെ ഓട്ടം നിലച്ചു. സിവില്‍ സപ്ലൈസ് പോലീസ് വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നത് നിര്‍ത്തിവച്ചതിനെ തുടര്‍ന്നാണ് വാഹനങ്ങളുടെ ഓട്ടം നിലച്ചത്. ഞായറാഴ്ച രാവിലെ മുതലാണ് സിവില്‍ സപ്ലൈസ് ഇന്ധനം നല്‍കുന്നത് നിര്‍ത്തിയത്. ഇതോടെ മന്ത്രിമാര്‍ക്ക് അകമ്പടി പോകാനോ മറ്റ് ആവശ്യങ്ങള്‍ക്ക് വാഹനം ഉപയോഗിക്കാനോ പോലീസിന് കഴിയുന്നില്ല. പോലീസ് വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നതിന് പതിനായിരം രൂപ മുന്‍കൂറായി ലഭിക്കണമെന്നാണ് സിവില്‍ സപ്ലൈസിന്റെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: