ബെയ്ജിംഗ്: വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ഷാന്സായി പ്രവിശ്യയില്‍ ബഹുനില കെട്ടിടത്തിനു തീപിടിച്ചു രണ്ടു പേര് മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. നഗരത്തിലെ വ്യാപാര കേന്ദ്രത്തിലാണ് സംഭവം. പരിക്കേറ്റവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. അഗ്നിബാധയെ തുടര്‍ന്ന് കാര്‍ബണ്‍ മോണോക്സൈഡ് വാതകം ശ്വസിച്ച എട്ടോളം പേരെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: