ശബരിമല: മണ്ഡലകാലത്തോടനുബന്ധിച്ച് ശബരിമലയില്‍ ആദ്യമായി നിയമിക്കപ്പെട്ട വിമുക്ത സായുധ സേനാംഗങ്ങളുട പ്രവര്‍ത്തനം ശ്രദ്ധയമാകുന്നു. ദേവസ്വം വിജിലന്‍സാണ് 75 പേരടങ്ങുന്ന പ്രത്യേക സംഘത്തെ പമ്പ മുതല്‍ സന്നിധാനം വരെ നിയമിച്ചത്. വിവിധ സായുധ സേനകളില്‍ നിന്ന് വിരമിച്ച ഇവര്‍ സര്‍വീസിലുണ്ടായിരുന്നപ്പോള്‍ മികച്ച സേവനം കാഴ്ച വച്ചവരാണ്. അതിനാല്‍ തന്നെ ദേവസ്വം ഇവരുടെ സ്വന്തം നാടുകളിലെത്തി നേരിട്ട് റിക്രൂട്ട് ചെയ്യുകയായിരുന്നു. പമ്പ മുതല്‍ സന്നിധാനം വരെയുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായിട്ടാണ് ഇവരെ നിയമിച്ചത്. എന്നാല്‍ ആതുര സേവന രംഗത്തും മറ്റ് സേവനപ്രവര്‍ത്തനങ്ങളിലും ഇവര്‍ സജീവ പങ്കാളികളാകുന്നു. ശബരീശ സന്നിധിയില്‍ ജോലി ചെയ്യാന്‍ കിട്ടിയ ഈ അവസരം അവര്‍ പുണ്യമായി കരുതുന്നു.
പ്രായത്തിന്റെ ബലഹീനതകള്‍ തളര്‍ത്താതെ വളരെ ചുറുചുറക്കോടെ പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് കഴിയുന്നതും ഇതുകൊണ്ട് തന്നെയാണ്. ദിവസം എട്ട് മണിക്കൂര്‍ പ്രവര്‍ത്തിച്ചാല്‍ മതിയെങ്കിലും പതിമൂന്ന് മണിക്കൂര്‍ വരെ ജോലി ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്. പമ്പ, സന്നിധാനം, സോപാനം, മാളികപ്പുറം തുടങ്ങി എല്ലാ പ്രധാന സ്ഥലങ്ങളിലും വിമുക്ത സായുധസേനയുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. മകരവിളക്കിനോടനുബന്ധിച്ച് 25 വിമുക്തസേനാംഗങ്ങളെക്കൂടി നിയമിക്കാന്‍ ദേവസ്വം വിജിലന്‍സ് തീരുമാനമെടുത്തിരിക്കുകയാണെന്ന് സബ് ഇന്‍സ്പെക്ടര്‍ പ്രശാന്ത് പറഞ്ഞു. ശബരിമലയിലെ ഈ വര്‍ഷത്തെ മുഴുവന്‍ സുരക്ഷാ ക്രമീകരണങ്ങളും നിയന്ത്രിക്കുന്നത് ദേവസ്വം വിജിലന്‍സാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: