കൊച്ചി: ഇന്ത്യയിലെ ആരോഗ്യപരിപാലന രംഗത്ത് നിരവധി വിപ്ലവകരമായ പങ്കാളിത്തങ്ങള്‍ക്കും പ്രതിവിധികള്‍ക്കും നിക്ഷേപപദ്ധതികള്‍ക്കും വഴിയൊരുക്കി രാജ്യത്തെയും വിദേശത്തെയും പ്രമുഖആശുപത്രികളുടെയും ഔഷധകമ്പനികളുടെയും മെഡിക്കല്‍ ഉപകരണ നിര്മ്മാണസ്ഥാപനങ്ങളുടെയും ഉന്നതര്‍ കൊച്ചിയില്‍ ജനുവരി ഒന്നു മുതല്‍ നടക്കുന്ന ത്രിദിന ആഗോള ആരോഗ്യപരിപാലന ഉച്ചകോടി(ജിഎച്ച്എസ്-2013) യില്‍ പങ്കെടുക്കും.
ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഗുലാംനബി ആസാദിന്റെ സാന്നിധ്യത്തിലാണ് യോഗം ചേരുന്നത്. ഇന്ത്യന്‍വംശജരായ അമേരിക്കന്‍ ഫിസിഷ്യന്മാരുടെവിദേശകോണ്ക്ലേവ് (എഎപിഐ), ഇന്ത്യന്‍മെഡിക്കല്‍ അസോസിയേഷന്, ഗ്ലോബല്‍ അസോസിയേഷന്ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (ജിഎപിഐഒ) എന്നീ സംഘടനകള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം, കേന്ദ്ര പ്രവാസി മന്ത്രാലയം എന്നിവയുടെസഹായത്തോടെ സംഘടിപ്പിക്കുന്ന ഉച്ചകോടി നൂതനവും ചെലവു കുറഞ്ഞതുമായ ആരോഗ്യ പരിരക്ഷാമാര്ഗങ്ങളായിരിക്കും ആരായുക.
പുത്തന്‍ പങ്കാളിത്തങ്ങളും നിക്ഷേപങ്ങളും ആശയകൈമാറ്റങ്ങളും പ്രായോഗികവിജ്ഞാനവും പരിഹാരമാര്ക്ഷങ്ങളും ഉച്ചകോടി സമ്മാനിക്കുമെന്ന് എഎപിഐ പ്രസിഡന്റ് ഡോ.നരേന്ദ്ര കുമാര്‍ പറഞ്ഞു. ഡോ. നരേന്ദ്രയാണ് ഉച്ചകോടിയുടെ അധ്യക്ഷന്‍. പ്രതിരോധമാര്‍ഗങ്ങള്‍, രോഗനിര്‍ണയം, ബദല്‍ ചികിത്സാമാര്‍ഗങ്ങള്‍ എന്നിവആഗോള നിലവാരത്തില്‍ ചെലവുകുറഞ്ഞ രീതിയില്‍ എങ്ങനെ പ്രയാസമില്ലാതെ ലഭ്യമാക്കാമെന്നതു ചര്‍ച്ചചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
മെഡ്ട്രോണിക് വേള്‍ഡ്വൈഡ് സിഇഒ ഒമര്ഇഷ്റക് ഫോറത്തിലെ മുഖ്യപ്രാസംഗികനായിരിക്കും. കേന്ദ്രമന്ത്രിമാരായ ഗുലാം നബി ആസാദും വയലാര്രവിയുംകേന്ദ്ര സര്‍ക്കാരിന്റെ വിവിധ നയകര്‍ത്താക്കളും പ്രമുഖ ഉദ്യോഗസ്ഥരും ഇതില്‍ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ. നായര്‍, എച്ച്.എല്‍.എല്‍ ലൈഫ്കെയര്‍ ചെയര്‍മാനും മാനേജിംഗ്ഡയറക്ടറുമായ ഡോ.എം.അയ്യപ്പന്, അമൃതാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ.പ്രേം നായര്‍, ദുബായിയിലെ ഡി.എം.ഹെല്‍ത്ത്കെയര്‍ ചെയര്മാന് ഡോ.ആസാദ് മൂപ്പന്, ബാംഗ്ലൂര്‍ നാരായണ ഹൃദയാലയ മേധാവി ഡോ.ദേവിഷെട്ടി, മണിപ്പാല്‍ സര്‍വകലാശാല ഉപദേഷ്ടാവ് ഡോ.എം.എസ്.വല്യത്താന്, അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന് പ്രസിഡന്റ്ജറമിലസാറസ്, സമിലാബ്സ് മാനേജിംഗ് ഡയറക്ടര്‍ ഡോ.മുഹമ്മദ് മജീദ്, ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോ.രാജന് ബാദ്വെ, മെഡ്ട്രോണിക് ഏഷ്യ ഡിവിഷന് എം.ഡി. മിലിന്ദ്ഷാ, അപ്പോളോ ഹോസ്പിറ്റല്‍സ് ചെയര്മാന് ഡോ.പ്രതാപ് സി.റെഡ്ഡി, മണിപ്പാല്‍ യൂണിവേഴ്സിറ്റി സി.ഇ.ഒ ഡോ.രഞ്ജന്‍ പൈ എന്നിവര്‍ പങ്കെടുക്കുന്നവരില്‍ പ്രമുഖരാണ്.
സംസ്ഥാന ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍, കേന്ദ്ര പ്രവാസികാര്യ സെക്രട്ടറി രാജിവ് മെഹ്റിഷി, കേന്ദ്ര ആരോഗ്യവകുപ്പു സെക്രട്ടറി പി.കെ.പ്രധാന്, കേന്ദ്ര ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ഡോ.ജഗദീഷ് പ്രസാദ്, ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ ഡോ.ജി.എന്‍.സിംഗ്, ഡിവൈസ് കണ്ട്രോളര്ഓഫ് ഇന്ത്യ ഡോ.ഈശ്വരറെഡ്ഡി, കേരള യൂണിവേഴ്സിറ്റ്ഓഫ് ഹെല്‍ത്ത് സയന്‍സസ് വൈസ് ചാന്‍സലര്‍ ഡോ.കെ.മോഹന്‍ദാസ്, സംസ്ഥാന ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദന്, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്മാന് ഡോ.കെ.കെ.തല്‍വാര്‍, അമേരിക്കന്‍ എംബസിയിലെ ഹെല്‍ത്ത് അറ്റാഷെ സ്റ്റീവന്‍ സ്മിത്ത് എന്നിവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: