അഹമ്മദാബാദ്: നിക്ഷേപങ്ങള്‍ക്ക് ഗുജറാത്ത് ഏറ്റവും നല്ല സംസ്ഥാനമാണെന്ന് അമേരിക്ക. നിയമസഭാ തെരഞ്ഞെടുപ്പിലെ മോദിയുടെ തിളക്കമാര്‍ന്ന വിജയത്തെ പരാമര്‍ശിക്കവെയാണ് യുഎസ് വിദേശകാര്യവകുപ്പാണ് ഇക്കാര്യം അറിയിച്ചത്. മോദിയുടെ ഹാട്രിക് വിജയത്തെക്കുറിച്ചുള്ള വിദേശമാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകളാണ് നിക്ഷേപത്തിന് പറ്റിയ സംസ്ഥാനമാണ് ഗുജറാത്തെന്ന് മനസിലാക്കാന്‍ സാധിച്ചതെന്നും വിദേശകാര്യവകുപ്പ് വക്താവ് പറഞ്ഞു.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വ്യാപാരവും നിക്ഷേപവും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഗുജറാത്താണ് മികച്ച സംസ്ഥാനമെന്നും നിക്ഷേപകര്‍ക്കും പുതിയ വ്യവസായങ്ങള്‍ക്കും മോദി സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതും അമേരിക്ക പറയുന്നു. ചില കാര്യങ്ങളില്‍ തങ്ങളുടെ നയങ്ങളില്‍ മാറ്റമില്ല. എന്നാല്‍ നിക്ഷേപവും വ്യവസായവും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പുനരവലോകനം നടത്തുമെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
മോദിയുടെ വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ച് പറഞ്ഞെങ്കിലും തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പരാമര്‍ശിക്കാനോ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാനോ അമേരിക്ക തയ്യാറായില്ല. അമേരിക്കന്‍ നിക്ഷേപങ്ങള്‍ക്ക് പറ്റിയ സംസ്ഥാനമാണ് ഗുജറാത്ത്. അമേരിക്കന്‍ വ്യവസായങ്ങളോട് സ്വാഗതാര്‍ഹമായ നിലപാടാണ് മോദി സര്‍ക്കാരിനുള്ളതെന്നും വിദേശകാര്യ വകുപ്പ് പറഞ്ഞു.
അമേരിക്കയിലെ നിക്ഷേപകര്‍ക്ക് ഗുജറാത്തില്‍ നിക്ഷേപം നടത്തുന്നതിന് എല്ലാവിധ പിന്തുണയും നല്‍കും. ജനുവരിയില്‍ യുഎസ് ബിസിനസ് കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ സംഘം അഹമ്മദാബാദില്‍ സന്ദര്‍ശനം നടത്തും. ഗുജറാത്ത് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് സംഘം എത്തുന്നത്. മുഖ്യമന്ത്രി നരേന്ദ്രമോദിയുമായി സംഘം കൂടിക്കാഴ്ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് അമേരിക്കയിലെ ദൃശ്യമാധ്യമങ്ങള്‍ നല്‍കിയത്. ഹാട്രിക് വിജയം നേടിയ മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായാണ് മിക്ക മാധ്യമങ്ങളും ചിത്രീകരിച്ചത്. വാഷിങ്ങ്ടണ്‍ പോസ്റ്റ് ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ മോദിയേയും ഗുജറാത്തിലെ വികസന പ്രവര്‍ത്തനങ്ങളെയുമാണ് ഉറ്റുനോക്കിയത്.
അതേസമയം, മോദിയുടെ വിജയത്തെ റഷ്യ അഭിനന്ദിച്ചു. ബ്രിട്ടണുശേഷം ഗുജറാത്തുമായി ബന്ധം പുന:സ്ഥാപിച്ച രാജ്യമാണ് റഷ്യ. മോഡിയുടെ വിജയം സ്വാഗതം ചെയ്യുന്നതായി ഇന്ത്യയിലെ റഷ്യന്‍ സ്ഥാനപതി അലക്സാണ്ടര്‍ കഡാക്കിന്സ് പറഞ്ഞു. പത്ത് വര്‍ഷത്തെ ഇടവേളക്കുശേഷമാണ് ബ്രിട്ടണ്, റഷ്യ തുടങ്ങിയ രാഷ്ട്രങ്ങള്‍ ഗുജറാത്തുമായി ബന്ധം പുന:സ്ഥാപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: