ന്യൂദല്‍ഹി: ദല്‍ഹിയില്‍ ബസിനുള്ളില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിക്കാനുളള ധൈര്യം തനിക്കില്ലെന്ന് ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്. ദല്‍ഹിയെ ഇന്ത്യയുടെ പീഡന തലസ്ഥാനമാക്കുന്നതില്‍ അസന്തുഷ്ടിയുണ്ട്. പോലീസിന്റെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം മാത്രം 600ലേറെ പീഡനക്കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും ഡോക്ടര്‍മാരെയും അഭിമുഖീകരിക്കാനുള്ള ശക്തി തനിക്ക് ഇപ്പോഴില്ല. മുഖ്യമന്ത്രി എന്ന നിലയിലും അതിലുപരി ഒരു വ്യക്തിയെന്ന നിലയിലും ഏറെ വേദനയുളവാക്കുന്ന സംഭവമാണ് നടന്നിരിക്കുന്നതെന്നും ഷീലാ ദീക്ഷിത് പറഞ്ഞു.
രാജ്യതലസ്ഥാനത്തെ നിയമപാലനം തന്റെ അധികാരപരിധിക്കു പുറത്താണെന്നും ഇക്കാര്യത്തില്‍ തനിക്ക് ഒന്നും ചെയ്യാനാവില്ലെന്നും ഒരു വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.സംഭവത്തില്‍ പ്രതിഷേധിച്ച് സാമൂഹ്യപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ വലിയ സംഘം കഴിഞ്ഞദിവസം രാഷ്ട്രപതിഭവനു പുറത്തു പ്രതിഷേധപ്രകടനം നടത്തി. രാഷ്ട്രപതി ഭവനുപുറമേ പ്രധാനമന്ത്രിയുടെ ഓഫീസും ആഭ്യന്തരമന്ത്രാലയവും സ്ഥിതിചെയ്യുന്ന റെയ്സീന കുന്നിനു സമീപവും പ്രതിഷേധപ്രകടനങ്ങള്‍ നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: