അടൂര്‍: ഈ കുട്ടികള്‍ ഒരിക്കലും അനാഥരല്ല. അനാഥരാവുകയുമില്ല. ക്ഷയരോഗം ബാധിച്ച് കഴിഞ്ഞ 16-ാം തീയതി മരിച്ച കൈപ്പട്ടൂര്‍ കാരയ്ക്കാട്ടുഭാഗം കല്ലുവിള തെക്കേല്‍ ശശികലയുടെ നാലു മക്കളേയും ഏറ്റെടുത്ത വിവേകാനന്ദ ബാലാശ്രമം ഭാരവാഹികളുടെ വാക്കുകള്‍ നല്കിയ പുതിയപ്രതീക്ഷയില് ജീവിതം കരുപ്പിടിപ്പിക്കാനൊരുങ്ങുകയാണ് നാലുസഹോദരങ്ങള്‍. ശശികലയുടെ മക്കളായ ജിത്ത്(14), ഇരട്ടകളായ അജിത്ത്(12),വിജിത്ത്(12),ബിജിന്(9) എന്നിവരെയാണ് ഇന്നലെ ചേന്നംമ്പള്ളി വിവേകാനന്ദ ബാലാശ്രമം ഏറ്റെടുത്തത്.
കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ക്ഷയരോഗത്തിന് ചികിത്സയിലായിരുന്ന ശശികല അടൂര്‍ താലൂക്ക് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ സഹായിക്കാനുണ്ടായിരുന്നത് കൈപ്പട്ടൂര്‍ സേവാഭാരതി പ്രവര്‍ത്തകരും മാധവം ട്രസ്റ്റും ആയിരുന്നു. പത്തനംതിട്ട ജില്ലാ ചെയില്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയില്‍ നിന്ന് ബാലാശ്രമം ഭാരവാഹികളായ പ്രസിഡന്റ് ഡോ.കുളങ്ങര രാമചന്ദ്രന് നായര്‍,പ്രൊഫ.എന്‍.ആര്.നായര്‍, ആശ്രമ പ്രമുഖ് ജി.ഗോപിനാഥന് നായര്‍,ആര്‍എസ്എസ് ജില്ലാ സേവാ പ്രമുഖ് എന്‍.വേണു,സുധാകരന് കൈപ്പട്ടൂര്‍,പന്തളം ബ്ലോക്ക് മെമ്പര്‍ ബി.പ്രസാദ്കുമാര്‍,മാധവ ട്രസ്റ്റ് സെക്രട്ടറി ഉണ്ണി എന്നിവരാണ് കുട്ടികളെ ഏറ്റെടുത്തത്. വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്റ്,മെമ്പര്‍മാര്‍,ചെയില്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍പേഴ്സണ്‍,കമ്മറ്റി അംഗങ്ങള്‍,കൈപ്പട്ടൂര്‍ വിഎച്ച്എസ്സി സ്കൂളിലെ അധ്യാപകര്‍ എന്നിവര്‍ ചടങ്ങില്‍ സാക്ഷ്യം വഹിക്കാനെത്തി.
>> സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: