കണ്ണൂര്‍: ജയകൃഷ്ണന് വധം നടന്ന സമയത്ത് പോലീസിനെ സ്വാധീനിച്ചു കേസ്സന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച സി.പി.എം ഇപ്പോള്‍ പോലീസിനെ ഭീഷണിപ്പെടുത്തി കേസ്സന്വേഷണം വീണ്ടും അട്ടിമറിക്കാന്‍ ശ്രമിക്കയാണെന്ന് ബി.ജെ.പി. ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ആരോപിച്ചു. ഇതിന്റെ ഭാഗമായിട്ടാണ് ജയകൃഷ്ണന് വധക്കേസ് പുനരന്വേഷണം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥന്മാര്ക്കെതിരെയുളള ഭീഷണി. ജയകൃഷ്ണന് വധം നടന്നത് ഇടതുമുന്നണി ഭരിക്കുന്ന സമയത്തായിരുന്നു.
ഈ സമയത്ത് അന്വേഷണ ഉദ്യോഗസ്ഥന്മാരെ സ്വാധീനിച്ചു സി.പി.എം നേതാക്കളും പ്രവര്‍ത്തകരുമായ പ്രതിനിധികളെ, സംരക്ഷിക്കാനും അതുവഴി കേസ്സ് അന്വേഷണം അട്ടിമറിക്കാനുമാണ് സി.പി.എം ശ്രമിച്ചത്. ഈ കാര്യം വിചാരണ കോടതി മുതല്‍ സുപ്രിംകോടതി വരെ അംഗീകരിച്ചിട്ടുമുണ്ട്.
കേസ്സന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യമാണ് എന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഗൂഢാലോചനയിലും കൊലപാതകത്തിലും പങ്കെടുത്ത മുഴുവന്‍ പ്രതികളേയും നിയമത്തിന്റെ മുന്നില്‍ ഹാജരാക്കാന്‍ ആയില്ലെന്നും. ടി.കെ. ചന്ദ്രശേഖരന് വധത്തില്‍ അറസ്റ്റിലായ ടി.കെ. രജീഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ജയകൃഷ്ണന്റെ മാതാവും ബി.ജെ.പി യും ആവശ്യപ്പെട്ടത് അനുസരിച്ചാണ് കേസ്സ് പുനരന്വേഷണം നടക്കുന്നത്. ഇപ്പോള്‍ പോലീസിനെ സ്വാധീനിക്കാന്‍ സാധിക്കില്ലെന്ന് മനസ്സിലാക്കിയ സി.പി.എം നേതൃത്വം അന്വേഷണ ഉദ്യോഗസ്ഥന്മാരെ ഭീഷണിപ്പെടുത്തി പ്രതികളായ സി.പി.എം നേതാക്കളേയും പ്രവര്‍ത്തകരേയും രക്ഷപ്പെടുത്താനാണ് മാര്‍ക്സിസ്റ്റ് നേതൃത്വം ശ്രമിക്കുന്നത്. ജയകൃഷ്ണന് വധത്തിന് പിന്നിലുളള ഗൂഢാലോചനയും സത്യാവസ്ഥയും പുറത്തു കൊണ്ടുവരുന്നതിനെ സി.പി.എം ഭയക്കുന്നുവെന്നതാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ വ്യക്തമമാക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്മാര്ക്കെതിരെ കേരളത്തിലെ പ്രതിപക്ഷ കക്ഷികൂടിയായ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അന്വേഷണം നീതിപൂര്‍വ്വവും നിഷ്പക്ഷവുമാകാന്‍ കേസ് അന്വേഷണം കേന്ദ്ര ഏജന്‍സിയായ സി.ബി.ഐ യെ തന്നെ ഏല്‍പ്പിക്കണമെന്ന് കൃഷ്ണദാസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: