തൃശൂര്‍ : മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ അഭാവമാണ് ഇന്ന് രാജ്യത്ത് കാണുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പ്രധാന കാരണമെന്ന് ശിക്ഷാസംസ്കൃതി ഉത്ഥാന്യാസ് അഖില ഭാരതീയ കാര്യദര്‍ശി അതുല്‍ കോത്താരി പറഞ്ഞു. തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതീയ തത്വങ്ങള്‍ക്ക് അനുസൃതമായ വിദ്യാഭ്യാസ സമ്പ്രദായം നിലവില്‍ വന്നാല്‍ മാത്രമേ ശരിയായ വ്യക്തിത്വ വികസനം സാധ്യമാകുകയുള്ളൂ. കുട്ടികളില്‍ ശ്രദ്ധ വളര്‍ത്തി മുന്നോട്ടു കൊണ്ടുവരികയും അതിലൂടെ നാടിന്റെ നന്മക്കായി അവരുടെ പ്രവര്‍ത്തനം മാറ്റുകയും ചെയ്താല്‍ മാത്രമേ രാജ്യത്ത് നന്മയുണ്ടാക്കാന്‍ സാധിക്കൂ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് തുടര്‍ന്നുപോരുന്ന വിദ്യാഭ്യാസ സമ്പ്രദായങ്ങളില്‍ നിന്നും കാതലായ മാറ്റം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ.വിനോദും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. നേരത്തെ കൊടകര സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ പ്രഥമ സംഗമ മാധവ പുരസ്കാരം ഗണിത ശാസ്ത്രാധ്യാപകന്‍ സി.കൃഷ്ണന് നമ്പൂതിരിക്ക് അദ്ദേഹം സമ്മാനിച്ചു.
ലോകത്തിന് മുന്നില്‍ ഗണിത ശാസ്ത്ര വിജ്ഞാനശാഖയെ വെളിവാക്കിക്കൊണ്ടുവന്നത് ഭാരതമാണെന്നും ഭാരതത്തിലെ പരമ്പരാഗത ശാസ്ത്ര വിജ്ഞാനത്തില്‍ ഗവേഷണം നടത്തുവാനും ആധുനിക പാഠ്യപദ്ധതിയുമായി കൂട്ടിയിണക്കുവാനും വിദ്യാഭ്യാസ വിചക്ഷണര്‍ ശ്രമിക്കണമെന്ന് ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. പ്രൊഫ. ഇ.വി.നാരായണന് അദ്ധ്യക്ഷനായ യോഗത്തില്‍ ഭാരതീയ ഗണിതകേന്ദ്രം വെബ്സൈറ്റിന്റെ ഉദ്ഘാടനം വിദ്യാനികേതന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. ആര്.രവീന്ദ്രപിള്ള നിര്‍വഹിച്ചു. അസ്മാബി കോളേജ് ഗണിതാദ്ധ്യാപിക പ്രൊഫ. സാവിത്രി സംഗമ ഗ്രാമ മാധവ അനുസ്മരണ പ്രഭാഷണവും നിര്‍വ്വഹിച്ചു.
കെ.വിജയരാഘവന്, രാമാനുജാനുസ്മരണ പ്രഭാഷണം നിര്‍വ്വഹിച്ചു. വിദ്യാഭ്യാസ വികസന കേന്ദ്രം സംസ്ഥാന സെക്രട്ടറി എ.വിനോദ്, കെ.ബാനിഷ് എന്നിവര്‍ ആശംസാപ്രസംഗം നടത്തി. എം.ആര്.ബിജോയ് സ്വാഗതവും കൊടകര സരസ്വതി വിദ്യാനികേതന്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഷീജാബാബു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: