എപ്പോഴും സന്തോഷത്തോടുകൂടിയിരിക്കുക അതുതന്നെയാണ് ഈശ്വരസേവനം. എന്തുകൊണ്ടാണ് എപ്പോഴും നമുക്ക് ആനന്ദിക്കാന്‍ കഴിയാത്തത്. നിങ്ങളെ സന്തുഷ്ടരാക്കാന്‍ വേണ്ടി ദൈവം നിരവധികാര്യങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. വിവിധതരത്തിലുള്ള പച്ചക്കറികള്‍, പഴങ്ങള്‍, വര്ണരാജികള്, പക്ഷിവര്‍ഗങ്ങള്‍ ഇതെല്ലാം. എന്നിട്ടും നിങ്ങള്‍ സന്തുഷ്ടരല്ല. അമ്മയുടെയടുത്ത് വാശിപിടിക്കുന്ന ദുര്‍വാശിക്കാരനായ കുട്ടിയെപ്പോലെയാണ് ഇത്. എപ്പോഴും കരഞ്ഞുകൊണ്ടേയിരിക്കുന്നു. അപ്പോള്‍ അമ്മ എന്താണ് ചെയ്യുന്നത്. അമ്പിളി അമ്മാവനെ കാട്ടിക്കൊടുക്കുന്നു. മറ്റു പല കുസൃതികളും ചെയ്യുന്നു. എന്നിട്ടും കുട്ടി#ു കരച്ചില് നിര്‍ത്തുന്നില്ല. അവസാനം അമ്മ ഒരൊറ്റയടി കൊടുക്കുന്നു.
അടി കിട്ടുമ്പോള്‍ കുട്ടി കൂടുതല്‍ കരയുന്നു. കരഞ്ഞു കരഞ്ഞു അവസാനം ഉറങ്ങുന്നു. കിട്ടിയതിന് നന്ദി കാണിക്കാതെ മുറുമുറത്തു കൊണ്ടിരുന്നാല്‍ അതുതന്നെയാണ് നിങ്ങള്‍ക്കും സംഭവിക്കുക. ഈ മുറുമുറുപ്പോടുകൂടിതന്നെ, അവസാനം ജീവിതത്തില്‍നിന്ന് നാം വിട വാങ്ങുകയും ചെയ്യും. അങ്ങനെ ജീവിക്കുന്നതുകൊണ്ട് എന്താണ് കാര്യം. സന്തുഷ്ടരായിരിക്കുക. ദൈവത്തിന് നിങ്ങളുടെ ചിരികേട്ട് യാതൊരു വിരോധവുമുണ്ടാകില്ല.
ശ്രീശ്രീ രവിശങ്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: