ന്യൂദല്‍ഹി: ആന്ധ്രയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ദല്‍ഹിയിലേക്കു വിളിപ്പിച്ചു. ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കിയാണു റെഡ്ഡിയുടെ ദല്‍ഹി സന്ദര്‍ശനം.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മറ്റു മുതിര്‍ന്ന നേതാക്കള്‍ എന്നിവരുമായി റെഡ്ഡി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യും. ഗവര്‍ണര്‍ ഇ.എസ്.എല്‍. നരസിംഹന്, ആന്ധ്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ ബോറ്റ്സ സത്യനാരായണ എന്നിവരും ദല്‍ഹിയിലെത്തുന്നുണ്ട്.
തെലുങ്കാന വിഷയത്തില്‍ ഡിസംബര്‍ 28നു നടക്കാന്‍ പോവുന്ന ചര്‍ച്ചയും കൂടിക്കാഴ്ചയില്‍ വിഷയമാകുമെന്നു റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: