കല്‍പ്പറ്റ: ഒരുമാസത്തെ ഇടവേളക്കു ശേഷം വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം. ബത്തേരി പണിയര്‍ കോളനിയിലെ സോമനെയാണ് കടുവ ഇന്ന് ആക്രമിച്ചത്. ആക്രമത്തില്‍ പരിക്കേറ്റ സോമനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സോമനെ കടുവ ആക്രമിച്ചത്. കഴിഞ്ഞ ദിവസവും വയനാട്ടില്‍ കടുവയുടെ ആക്രണണമുണ്ടായിരുന്നു. വ്യാഴാഴ്ച രാത്രി തിരുനെല്ലി പോത്തുമൂലയില്‍ കൃഷ്ണന്റെ പശുവിനെയും കിടാവിനെയും കടുവ കൊന്നു. ബുധനാഴ്ച രാത്രി പ്രസവിച്ച പശുവാണ് ആക്രമത്തിനിരയായത്.
പശുവിന്റെ ജഡം തൊട്ടടുത്ത തോട്ടത്തില്‍ കണ്ടെത്തി. കിടാവിനെ കണ്ടെത്താനായില്ല. നേരത്തെ ബത്തേരി മേഖലയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങി വളര്‍ത്തു മൃഗങ്ങളെ കടുവ ആക്രമിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയതിനെ തുടര്‍ന്ന് ഏതാനും ദിവസം മുമ്പ് വെടിവച്ചുകൊന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: