കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ നേതൃത്വത്തില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നടക്കുന്ന അഴിമതിയെയും ക്രമക്കേടിനെയും കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗവും കോണ്‍ഗ്രസ് നേതാവുമായ ആര്.എസ്. പണിക്കര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ക്രമക്കേടുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിന് ഫിനാന്‍സ് കമ്മറ്റി കണ്‍വീനര്‍ സ്ഥാനത്തുനിന്നും തന്നെ പുറത്താക്കിയ വി.സി. അബ്ദുള്‍സലാമിന്റെയും സിന്‍ഡിക്കേറ്റ് അംഗങ്ങളുടെയും ഗൂഢാലോചന കോണ്‍ഗ്രസിന്റെ അറിവോടെയാണോ എന്നും വ്യക്തമാക്കണം എന്നും അറിയണം.
വൈസ്ചാന്‍സലറും സിന്‍ഡിക്കേറ്റംഗങ്ങളും സ്വേച്ഛാധിപത്യത്തോടെ പ്രവര്‍ത്തിക്കുകയാണ്. കെ.പി.സി.സി ഭാരവാഹി കൂടിയായ സിന്‍ഡിക്കേറ്റ് അംഗം അഡ്വ. പി.എം. നിയാസ് തനിക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത് ഇതിന്റെ ഭാഗമാണ്. തന്നെ മാറ്റി പരിചയക്കുറവുള്ള മറ്റൊരധ്യാപകനെ കണ്‍വീനര്‍ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ച വഞ്ചന കോണ്‍ഗ്രസ് അംഗീകാരത്തോടെയാണോ എന്നറിയണം.
തന്റെ താത്പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അംഗങ്ങളെ വി.സി. ഭീഷണിപ്പെടുത്തുകയാണ്. സര്‍വകലാശാല ഭൂമി അനധികൃതമായി കടലാസ് സംഘങ്ങള്‍ക്ക് നല്‍കിയതിന് പുറമെ കോഴ വാങ്ങി അനധികൃതമായി നിരവധി നിയമനങ്ങള്‍ നടത്തി. സ്വകാര്യ കോളേജുകള്‍ക്ക് ക്രമവിരുദ്ധമായി അംഗീകാരം നല്‍കുകയും ചെയ്തു. യോഗങ്ങള്‍ ചേരാതെയാണ് വി.സി. അക്കാദമിക് തീരുമാനങ്ങള്‍ എടുക്കുന്നത്. അക്കാദമിക സ്വാതന്ത്ര്യം ഇല്ലാതെ തടങ്കല്‍ പാളയം പോലെ യൂണിവേഴ്സിറ്റിക്ക് പ്രവര്‍ത്തിക്കേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരമാണ്.
ക്യാമ്പസ് വികസനത്തിന്റെ പേരില്‍ 30 ലക്ഷത്തോളം രൂപ ചെലവഴിച്ച് ജെസിബി ഉപയോഗിച്ച് ക്യാമ്പസ് വെട്ടിനിരത്തുകയാണ്. പുതിയ കെട്ടിടം പണിയുന്നതിനായി 125 കോടിയുടെ പദ്ധതി ഒരു കണ്‍സല്‍ട്ടന്‍സിയെ ഏല്‍പ്പിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിനാണ് സിന്‍ഡിക്കേറ്റ് ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും മാറ്റാന്‍ വി.സി. ഗൂഢാലോചന നടത്തിയത്. അവിശ്വാസ പ്രമേയം പിന്‍വലിച്ചപ്പോഴാണ് അജന്‍ഡയിലില്ലാത്ത കമ്മറ്റി പുനഃസംഘടന വിഷയം അവതരിപ്പിച്ച് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നിയമവിരുദ്ധമായി മാറ്റിയത്. വിസിയുടെ ഭ്രാന്തന് നയങ്ങള്‍ക്കും, അഴിമതികള്‍ക്കും, സ്വേച്ഛാധിപത്യത്തിനും കൂട്ടുനില്‍ക്കുന്ന സിന്റിക്കേറ്റംഗങ്ങളില് ചിലര്‍ സ്ഥാപിത താല്പര്യക്കാരും ചിലര്‍ കുപ്രസിദ്ധ അഴിമതിക്കാരുമാണ്.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പാര്‍ട്ട് ടൈം സ്ലീപ്പര്‍ തസ്തികക്ക് വരെ സംഘടനാ നേതാക്കളെ ഉപയോഗിച്ച് കോഴപണം പിരിച്ചവര്‍ സര്‍വ്വകലാശാലയില്‍ അടുത്ത് നടക്കാനിരിക്കുന്ന 200 ഓളം പ്യൂണ്‍ തസ്തികയിലേക്കുള്ള നിയമനത്തിലാണ് കണ്ണുവെച്ചിരിക്കുന്നത്. വ്യാജ രേഖകള്‍ നല്കി സര്‍വ്വകലാശാലയെയും സംസ്ഥാന സര്‍ക്കാരിനെയും വഞ്ചിച്ച് സ്വന്തം കുടുംബ ട്രസ്റ്റിന്റെ പേരില്‍ ഒരു അണ് എയ്ഡഡ് കോളേജ് തട്ടിയെടുക്കാന്‍ ഒരു സിന്റിക്കേറ്റംഗം നടത്തിയ തട്ടിപ്പ് പുറത്തു കൊണ്ടുവന്നത് സര്‍വ്വകലാശാലയിലെ ജീവനക്കാരാണ്.
പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമത്തിനായുള്ള ഒരു സിന്റിക്കേറ്റ് സബ് കമ്മറ്റി രൂപീകരിക്കണമെന്ന് രണ്ടു മാസം മുമ്പ് കെ. ശിവരാമന് എഴുതിക്കൊടുത്ത നിര്‍ദ്ദേശം ഇന്നുവരെ അജണ്ടയില്‍പ്പോലും ഉള്‍പ്പെടുത്താതെ സാമൂഹിക നീതിയെ തുരങ്കം വെയ്ക്കുന്ന നിലപാടാണ് വി.സി. സ്വീകരിക്കുന്നത്. വി.സി. നടത്തുന്ന ക്രമക്കേടുകള്‍ക്കെതിരെയുള്ള പോരാട്ടം ഇനിയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: