പാലക്കാട്: മദനിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രിയെ കാണാന്‍ പോകുന്ന ഉമ്മന്‍ചാണ്ടി പാലക്കാട്ടെ കര്‍ഷകരുടെ ജീവല്‍ പ്രശ്നമായ അര്‍ഹതപ്പെട്ട ആളിയാര്‍ വെള്ളം ലഭ്യമാക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാനോ ചര്‍ച്ചനടത്താനോ തയ്യാറാകാത്തതെന്തുകൊണ്ടാണെന്ന് ബിജെപി സസ്ഥാന പ്രസിഡന്റ് വി. മുരളീധരന് ചോദിച്ചു.
കരാര്‍ പ്രകാരം ലഭിക്കേണ്ട വെള്ളം നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ഷകമോര്‍ച്ച അണിക്കോട് ജംഗ്ഷനില്‍ സംഘടിപ്പിച്ച് 24 മണിക്കൂര്‍ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാരിന് ഇരട്ടത്താപ്പാണുള്ളത്. ബിജെപി നടത്തുന്ന സമരം കേരളത്തിനെയോ തമിഴ്നാടിനെയോ ഭിന്നിപ്പിക്കാനല്ല. മറിച്ച് അവകാശങ്ങള്‍ നേടിയെടുക്കാനാണ്. തമിഴ്നാട് സര്‍ക്കാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ കാണിക്കുന്ന താത്പര്യം എന്തുകൊണ്ട് സംസ്ഥാനത്തെ അധികാരികള്‍ കാണിക്കുന്നില്ല.
കരാര്‍ കാലാധികഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ചര്‍ച്ചയ്ക്കുപോലും മുന്നണി സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല. സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ ഇവര്‍ അടിയറയവയ്ക്കുകയാണ്. കേരളത്തിന് അര്‍ഹതപ്പെട്ട വെള്ളം ലഭിക്കുന്നുണ്ടെന്ന് അനര്‍ഹമായ കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ടെന്ന് പറയുന്ന മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. മദ്യ-മണല്‍-ഭൂമാഫിയകള്‍ക്ക് കൂട്ടുനില്‍ക്കുന്ന സര്‍ക്കാരാണിത്. സാധാരണ കര്‍ഷകന്റെ കണ്ണീരൊപ്പാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. അതിവേഗം ബഹുദൂരം എന്നുപറയുന്ന സര്‍ക്കാര്‍ ഭരണം കാണമെങ്കില്‍ കേരളത്തിലെ റോഡുകളിലൂടെ ഒന്നു യാത്ര ചെയ്താല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. പറമ്പിക്കുളം ആളിയാര്‍ പദ്ധതി പ്രദേശങ്ങളും വരണ്ടുണങ്ങിയ കൃഷിഭൂമിയും വി. മുരളീധരന് സന്ദര്‍ശിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധന്, കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ടി. ചന്ദ്രശേഖരന്, ബിജെപി ജില്ലാ പ്രസിഡന്റ് സി.കൃഷ്ണകുമാര്‍, ജനറല്‍ സെക്രട്ടറി പി. വേണുഗോപാല്‍, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് സി.പ്രഭാകരന്, എ.കെ. ഓമനക്കുട്ടന്, വി. ചിതംബരന്‍, എം.ബാലകൃഷ്ണന്, അരുള്‍കുമാര്‍, കെ.ജി. പ്രതീപ്കുമാര്, സി. മണി, സി.അംബുജാക്ഷന്, കുമരേശന്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: