കൊച്ചി: മനുഷ്യ മനസ്സിനെ ഞെട്ടിപ്പിക്കുന്ന വിധത്തില്‍ ബാലികമാരേയും സ്ത്രീകളേയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ആക്രമിക്കുകയും ചെയ്യുന്ന പ്രതികളെ പൊതുസ്ഥലത്ത് തൂക്കിലേറ്റണമെന്ന് വിശ്വഹിന്ദു പരിഷത്ത് അഖിലഭാരതീയ ഉപാദ്ധ്യക്ഷ ചന്ദ്രകാന്തറായും ദുര്‍ഗ്ഗാവാഹിനി സംസ്ഥാന സംയോജിക സി.ബിന്ദുവും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ തലസ്ഥാന നഗരിയിലും മറ്റു ഭാഗങ്ങളില്‍നിന്നും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇതിനെതിരെ സമൂഹമനഃസാക്ഷി ഉണരണം. ക്രിമിനല്‍ സ്വഭാവമുള്ള വ്യക്തികള്‍ക്ക് ജാമ്യം എടുക്കാനുള്ള വക്കീലന്മാരുടെ ശ്രമം ന്യായീകരിക്കാന്‍ സാധിക്കില്ലെന്നും ഇത്തരത്തിലുള്ള ക്രിമിനലുകള്‍ക്ക് വേണ്ടി വക്കീലന്മാര് കോടതിയില്‍ ഹാജരാകാന്‍ പാടില്ലെന്നും ദുര്‍ഗ്ഗാവാഹിനി ആവശ്യപ്പെട്ടു. മാനഭംഗത്തിനിരയാകുന്ന കുട്ടികള്‍ക്ക് സര്‍ക്കാര്‍ വേണ്ട വിധത്തിലുള്ള പരിരക്ഷ നല്‍കണമെന്നും മാനഭംഗ കേസുകള്‍ ഒരു മാസത്തിനുള്ളില്‍ തന്നെ വിചാരണ നടത്തി പ്രതികള്‍ക്ക് വധശിക്ഷ നല്‍കാനുള്ള നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ദുര്‍ഗ്ഗാവാഹിനി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: