മിംഗോറ: താലിബാന് ഭീകരരോട് ചെറുത്തുനിന്നതിന്റെ ആദരസൂചകമായി കോളേജിന് തന്റെ പേര് നല്‍കാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറണമെന്ന് മലാല യൂസഫ് സായി ആവശ്യപ്പെട്ടു. പാക്ക് സര്‍ക്കാരിനോടാണ് മലാല ഇക്കാര്യം ആവശ്യപ്പെട്ടത്. കോളേജിന് തന്റെ പേര് നല്‍കുന്നത് പാക്കിസ്ഥാനിലെ മറ്റ് കുട്ടികളുടെ ജീവന് ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് മലാല പാക്ക് സര്‍ക്കാരിനോട് തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടത്.
താലിബാന് ഭീകരരുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട മലാലയുടെ പേര് നല്‍കണമെന്നാവശ്യപ്പെട്ട് സ്വദേശമായ മിംഗോറയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ അടുത്തിടെ പ്രതിഷേധ സമരം നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് കോളേജിന് മലാലയുടെ പേര് നല്കാന് പാക്ക് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. എന്നാല്‍ തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നാവശ്യപ്പെട്ട് ലണ്ടനിലെ ആശുപത്രിയില്‍ നിന്നും മലാല തന്നെ വിളിച്ചതായി മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കമ്രാന്‍ റഹ്മാന് പറഞ്ഞു.
കഴിഞ്ഞ ഒക്ടോബര്‍ ഒമ്പതിനാണ് മലാലക്ക് താലിബാന്റെ വെടിയേറ്റത്. ഗുരുതരമായ മുറിവേറ്റ മലാലയെ വിദഗ്ധ ചികിത്സക്കായി ലണ്ടനിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പാക്കിസ്ഥാനിലെ സ്വാത് താഴ്വരിയിലെ താലിബാന് ഭീകരുടെ വിദ്യാഭ്യാസ നിഷേധത്തെക്കുറിച്ച് മലാല എഴുതിയ ഡയറി ബിബിസി ഉറുദു ചാനല്‍ പുറത്തുവിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് താലിബാന് മലാലയെ ആക്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: