മൊഗാദീഷു: സൊമാലിയയില്‍ നിന്ന് അഭയാര്‍ത്ഥികളുമായി യെമനിലേക്ക് പോയ ബോട്ടു മുങ്ങി 55 പേര് മരിച്ചു. നോര്‍ത്ത്- ഈസ്റ്റ് സൊമാലിയയിലെ ബൊസാസോ തുറമുഖത്തിനു നിന്നു പോയ ബോട്ടാണ് അപകടത്തില്‍പെട്ടത്. ബോട്ടില്‍ സൊമാലിയക്കാരും എത്യോപ്യക്കാരും ഉണ്ടായിരുന്നതായി യുഎന്‍ ഏജന്‍സി അറിയിച്ചു. 23 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായും കാണാതായ 32 യാത്രക്കാര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ബോട്ടില്‍നിന്നു അഞ്ചു പേരെ രക്ഷപെടുത്താന്‍ കഴിഞ്ഞതായും ഏജന്‍സി അറിയിച്ചു. ചൊവ്വാഴ്ചയാണ് അപകടം നടന്നത്. ദുരന്തം സംഭവിച്ചു ദിവസങ്ങള്‍ പിന്നിട്ട സാഹചര്യത്തില്‍ ഇനി ആരെയങ്കിലും രക്ഷപെടുത്താന്‍ കഴിയുമെന്ന് പ്രതീക്ഷയില്ലെന്നും അധികൃതര്‍ പറഞ്ഞു.
കടല്‍ക്കൊള്ളക്കാരുടെയും അല്‍ ഷബാബ് ഭീകരവാദികളുടെയും വിഹാരകേന്ദ്രമായ സൊമാലിയയില്‍ നിന്നു ഓരോ വര്‍ഷവും പതിനായിരക്കണക്കിനു പേരാണ് അയല്‍രാജ്യങ്ങളിലേയ്ക്കു കുടിയേറുന്നത്. ഇത്തരത്തിലുള്ള അഭയാര്‍ഥികളുടെ ബോട്ടുകള്‍ അപകടത്തില്‍പെടുന്നതും മേഖലയില്‍ പതിവാണ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സൊമാലിയന്‍ അഭയാര്‍ഥികളുടെ ബോട്ടു മുങ്ങി 57 പേരാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: