മൂവാറ്റുപുഴ: സിഐടിയു നേതാവിന് പങ്കാളിത്തമുള്ള റിയല്‍ എസ്റ്റേറ്റിന്റെ കൈവശമുള്ള ഭൂമി മണ്ണിട്ട് നികത്തുന്നതിനെതിരെ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ രംഗത്ത് കെഎസ്ആര്‍ടിസിക്ക് സമീപം നൂറ്റിമുപ്പത് കവലയോട് ചേര്‍ന്ന പാടശേഖരമാണ് മണ്ണിട്ട് നികത്തുന്നത്. പ്രാദേശിക നേതാവ് ഉള്‍പ്പെടുന്ന ലോബിയാണ് പാടശേഖരം വാങ്ങി മണ്ണിട്ട് ഫ്ലാറ്റ് നിര്‍മ്മിച്ച് വില്‍ക്കുന്നത്. ഏറെ നാളുകളായി ഈ വിഷയത്തില്‍ പാര്‍ട്ടിക്കകത്ത് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. പാര്‍ട്ടി നേതാവിന്റെ ബിനാമിക്കച്ചവടത്തിനെതിരെയും മണ്ണുമാഫിയ ബന്ധവും സിപിഎമ്മിലെ ഒരുവിഭാഗം എതിര്‍ത്തിരുന്നു.
എന്നാല്‍ ഇതൊന്നും വകവക്കാതെയായിരുന്നു നേതാവിന്റെ നീക്കം. 65 സെന്റോളം വരുന്ന ഭൂമിയില്‍ ചുറ്റുമതില്‍ കെട്ടിയിരുന്നു. ഇതിനുശേഷമാണ് രാത്രിയില്‍ മണ്ണിട്ട് നികത്തല്‍ തുടങ്ങിയത്. കഴിഞ്ഞദിവസം രാത്രി മണ്ണിട്ടത് പാര്ട്ടിക്കാര് തടയുകയും പോലീസ് വാഹനം പിടിച്ചെടുക്കുകയും ചെയ്തുരുന്നു. പ്രതിഷേധം നിലനില്‍ക്കെ ഇന്നലെ ഉച്ചയോടെ വീണ്ടും മണ്ണടിക്കുകയും ഡിഫിക്കാര് തടയുകയും ചെയ്തു.
കഴിഞ്ഞദിവസം സിപിഎം സംഘടിപ്പിച്ച ഭൂസംരക്ഷണ സമരത്തിന്റെ ഭാഗമായി നടത്തിയ കാല്‍നടജാഥയ്ക്ക് നേതൃത്വം കൊടുത്ത സിഐടിയു നേതാവ് ഭൂമാഫിയക്കെതിരെയും പാടങ്ങള്‍ മണ്ണിട്ട് നികത്തുന്നതിനെതിരെയും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ പ്രസംഗപരമ്പരതന്നെ നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: