കൊച്ചി: ബാര്‍ അസോസിയേഷന് അംഗമായ അഭിഭാഷകനെ പോലീസ് മര്‍ദ്ദിച്ചവശനാക്കിയ കേസില്‍ 50,000രൂപ നഷ്ടപരിഹാരം നല്കാന് ഹൈക്കോടതി വിധിച്ചു. ഈ തുക കുറ്റക്കാരായ ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കി അഭിഭാഷകന് നല്കാന് സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. കരമടയ്ക്കുന്ന ജനങ്ങളുടെ പണം ഇതിനായി വിനിയോഗിക്കരുത്. കുറ്റക്കാരായ പോലീസുകാര്‍ക്ക് എതിരെയുള്ള കേസുകള്‍ വേഗം തീര്‍പ്പാക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. അഭിഭാഷകനായ വിപിനെ ഏപ്രില്‍ 14ന് രാത്രിയാണ് ഞാറക്കല്‍ എസ്ഐയും ഹോംഗാര്‍ഡും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്. സെക്കന്റ് ഷോ കഴിഞ്ഞ് മടങ്ങിയ അഭിഭാഷകന്റെ അഞ്ചു പല്ലുകള്‍ പോലീസ് മര്‍ദ്ദനത്തില്‍ നഷ്ടപ്പെട്ടു. പോലീസ് ക്രൂരത ചോദ്യം ചെയ്ത് വിപിന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ജസ്റ്റിസുമാരായ കെ.എം.ജോസഫ്, കെ.ഹരിലാല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. ഹര്‍ജിയില്‍ പോലീസിനെതിരെ ശക്തമായ നടപടിയും നഷ്ടപരിഹാരവും ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: