സോള്‍: പാര്‍ക്ക് ഗ്യൂന്‍ ഹൈയ്ക്ക് ദക്ഷിണകൊറിയയിലെ ആദ്യ വനിതാ പ്രസിഡന്റാകും. ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റായിരുന്ന പാര്‍ക്ക് ചൂങ് ഹുയിയുടെ പാത പിന്തുടര്ന്നാണ് മകളായ പാര്‍ക്ക് ഗ്യൂന്‍ രാജ്യത്തെ പ്രസിഡന്റ് പദവിയിലേക്ക് എത്തുന്നത്.
ഭരണകക്ഷിയായ സെന്യൂറി പാര്‍ട്ടി പ്രതിനിധിയായിട്ടാണ് പാര്‍ക്ക് ഗ്യൂന്‍ ജനവിധി നേടിയത്. രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയതിന് പിതാവ് ചൂങ് ഹൂയിയുടെ ഭരണക്കാലത്ത് ജയിലില്‍ അടക്കപ്പെട്ട മൂണ്‍ ജെ ഇന്നായിരുന്നു ഗ്യൂന്‍ ഹൈയുടെ എതിരാളി. ഇടതുപക്ഷ കക്ഷിയായ ഡെമോക്രാറ്റിക് യുണൈറ്റഡ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ മൂണ്‍ ജെ ഇന്‍ മികച്ച പോരാട്ടം പുറത്തെടുത്തതോടെ നേരിയ ഭൂരിപക്ഷത്തോടെയാണ് ഗ്യൂന്‍ ഹൈ കടന്നുകൂടിയത്.
62കാരിയായ ഗ്യൂന്‍ ഹൈ 2007ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പിന്നിലാക്കപ്പെടുകയായിരുന്നു. വാശിയേറിയ മത്സരത്തിനൊടുവില്‍ താന്‍ തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് ഗ്യൂന്‍ ഹൈ പ്രതികരിച്ചു. രാജ്യത്തെ സാമ്പത്തിക സ്ഥിതി പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് തന്റെ ജയം സഹായകമാകുമെന്നും അവര്‍ പറഞ്ഞു.
ഉത്തരകൊറിയയുമായുള്ള പ്രശ്നത്തില്‍ ഉഭയകക്ഷി ബന്ധത്തിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും നിയുക്ത പ്രസിഡന്റ് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: