തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വിവിധ മന്ത്രിമാരുടെ വിദേശയാത്രക്കായി 19,04,561 രൂപ ചെലവഴിച്ചതായി മന്ത്രി കെ.എം. മാണി നിയമസഭയെ അറിയിച്ചു. ഡിസംബര്‍ പത്തു വരെയുള്ള കണക്കാണിത്. ഏറ്റവും കൂടുതല്‍ തുക ചെലവാക്കിയതു മന്ത്രി ഷിബു ബേബി ജോണിനാണ്. 6,40,289 രൂപ ചെലവായതെന്നു മാണി അറിയിച്ചു.
സംസ്ഥാനത്തു പെട്രോളിയം-പ്രകൃതിവാതക സെല്‍ രൂപീകരിക്കുന്നതിനായി നടപടികള്‍ സ്വീകരിച്ചതായി മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. 1958ലെ കേരള മണി ലെന്റേഴ്സ് ആക്റ്റ് പ്രകാരം യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം അമിത പലിശ ഈടാക്കിയതിനു 444 പേര്‍ക്കെതിരെ കേസെടുത്തു.
1958ലെ നിയമവുമായി ബന്ധപ്പെട്ടു 11 പേര് ഇപ്പോള്‍ ജയിലിലുണ്ട്. 293 കേസുകള്‍ നിലവിലുണ്ടെന്നും മാണി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: