ബലാസോര്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആണവ വാഹക ശേഷിയുളള പൃഥ്വി-2 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ചാന്ദിപ്പൂര്‍ വിക്ഷേപണത്തറയില്‍ നിന്നാണ് 350 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ പരീക്ഷിച്ചത്. രാവിലെ 9.21 ഓടെയായിരുന്നു പരീക്ഷണം.
കരയില്‍ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന മിസൈലാണിത്. പതിവുപരിശീലനത്തിന്റെ ഭാഗമായിരുന്നു പരീക്ഷണമെന്ന് അധികൃതര്‍ വിശദീകരിച്ചു. 500 കിലോ മുതല്‍ 1000 കിലോ വരെ ആയുധങ്ങള്‍ വഹിക്കാന്‍ മിസൈലിനാകും. നിലവില്‍ ഇന്ത്യന്‍ സായുധസേനയുടെ ഭാഗമാണ് പൃഥ്വി-2.
പ്രതികരിക്കാൻ ഇവിടെ എഴുതുക: