കൊല്ലം: സര്‍ക്കാര്‍ ജീവനക്കാര്‍ ഭരണ- പ്രതിപക്ഷ സംഘടനകളുടെ പേരില്‍ ചേരി തിരിഞ്ഞ് രക്തച്ചൊരിച്ചില്‍ ഉണ്ടാക്കുന്നത് സിവില്‍ സര്‍വീസിന് നാണക്കേടാണെന്ന് കേരള എന്‍ജിഒ സംഘ് സംസ്ഥാന സമിതിയംഗം ടി.എന്‍. രമേശ് പറഞ്ഞു.
കഴിഞ്ഞദിവസം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചേരിതിരിഞ്ഞ് രണ്ടു സര്‍വീസ് സംഘടനകള്‍ തമ്മില്‍ തല്ലിയപ്പോള്‍ ഈ നാട്ടിലെ സാധാരണക്കാര്‍ക്ക് നഷ്ടപ്പെട്ടത് ആയിരക്കണക്കിന് രൂപ വിലവരുന്ന റാബീസ് വാക്സിനും മറ്റു ജീവന്‍രക്ഷാ ഔഷധങ്ങളുമാണ്. കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ഏറ്റവും വലിയ അവകാശമായ പെന്ഷന് ഇല്ലാതാക്കാന്‍ വന്‍കിട കുത്തകകളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി കരാര്‍ ഉറപ്പിച്ചിരിക്കുന്ന ഈ അവസരത്തില്‍ ജീവനക്കാര്‍ ഒറ്റക്കെട്ടായി നിന്ന് പോരാടേണ്ടതിന് പകരം കേരളമൊട്ടാകെ ഇത്തരത്തില്‍ സംഘട്ടനങ്ങള്‍ നടത്തുന്നത് കാര്യക്ഷമമായ സിവില്‍ സര്‍വീസിന്റെ അന്ത്യം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: