ശരീരമെടുത്ത ജീവന് തന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ എല്ലാ വാതിലുകളിലും മുട്ടിനോക്കുന്നു. കണ്ണിലൂടെ, ചെവിയിലൂടെ, മൂക്കിലൂടെ, നാക്കിലൂടെ, ത്വക്കിലൂടെ ആ ജീവന് പരതി നടക്കുന്നു. മനസിലൂടെയും ബുദ്ധിയിലൂടെയും പരിശ്രമിക്കുന്നു. പക്ഷേ എല്ലാ അന്വേഷണങ്ങളും ഒടുക്കം നിരാശയില്‍ അവസാനിക്കുന്നു. മൃത്യുവിന്റെ കാലൊച്ച അടുത്ത് വരുന്നത് കേള്‍ക്കുന്നുണ്ട്. മൃത്യു അടുത്തുവരുന്തോറും ജീവന്റെ വെപ്രാളവും കൂടുന്നു. മൃത്യ അടുത്തനിമിഷം തന്നെ പിടികൂടുമെന്ന് ഉറപ്പ്. ഇനി എന്താണ് രക്ഷ? ഈ ചിന്ത ജീവനെ മഥിക്കുന്നു. മൃത്യു അടുക്കുമ്പോള്‍ ജീവന് മാത്രമല്ല ഭയം നമ്മുടെ ഇന്ദ്രിയങ്ങളും മനസും പ്രാണവായുവും എല്ലാ ഭയപ്പെട്ട് വെപ്രാളം കൂട്ടുന്നു. മൃത്യുവരുമ്പോള് ജീവനെ സഹായിക്കാന്‍ ആരുമില്ല. നാം ചെയ്ത കര്മവിനകള് ജീവന് ചുറ്റും ഭീകര മുഖങ്ങള്കാട്ടി അട്ടഹസിക്കുന്നത് കണ്ട് നമ്മുടെ ജീവന് അലമുറകൂട്ടുന്നു.
തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: