ഇസ്ലാമാബാദ്: ഐക്യരാഷ്ട്രസഭയുടെ പോളിയോ നിര്‍മ്മാര്‍ജ്ജന പരിപാടിയുടെ ഭാഗമായി തുള്ളിമരുന്ന് വിതരണം ചെയ്യുന്നവര്‍ക്ക് നേരെ പാക്കിസ്ഥാനില്‍ ആക്രമണം തുരുന്നു. പെഷവാറില്‍ ഇന്ന് മൂന്ന് സ്ത്രീകളും അവരുടെ ഡ്രൈവറും കൊല്ലപ്പെട്ടു. ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ പോളിയോ നിര്‍മ്മാര്‍ജ്ജന പദ്ധതി യുഎന്‍ നിര്‍ത്തി വച്ചു.
ഛരസാദ ജില്ലയില്‍ മരുന്ന് വിതരണത്തിന് മേല്‍നോട്ടം വഹിക്കുന്ന വനിതാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടവര്‍. പെഷവാറിലെ ഒരു വിദ്യാര്‍ത്ഥി വോളന്റിയറും മരിച്ചു. കഴിഞ്ഞ ദിവസം പോളിയോ തുള്ളിമരുന്ന് വിതരണത്തിനെത്തിയവര്ക്കുനേരെയുണ്ടായ ആക്രമണത്തില്‍ ആറ് പേര് കൊല്ലപ്പെട്ടിരുന്നു.
കറാച്ചിയിലും പെഷാവാറിലുമായാണ് ആക്രമണമുണ്ടായത്. ഇപ്പോള്‍ നടക്കുന്ന മരുന്നുവിതരണവും പാക് ജനതയ്ക്കു മേലുള്ള ചാരപ്പണിയാണെന്നാണ് താലിബാന് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: