കൊച്ചി: ഉന്നതര്‍ ഉള്‍പ്പെട്ട വിമാനത്താവളത്തിലെ മനുഷ്യക്കടത്ത് അന്വേഷണം അട്ടിമറിക്കാന്‍ നീക്കം. ഇന്റലിജന്‍സ് വിഭാഗം തയ്യാറാക്കിയ ലിസ്റ്റില്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥന്മാരും എസ്ഐമാരും സിഐമാരും മാത്രമാണുള്ളത്. അതിവിപുലമായ രീതിയില്‍ വിദേശങ്ങളിലേക്ക് ആളുകളെ ‘ചവിട്ടി’ക്കയറ്റുവാന് താഴെക്കിടയിലുള്ള ഉദ്യോഗസ്ഥര്‍ മാത്രം വിചാരിച്ചാല്‍ സാധിക്കില്ലെന്നാണ് വിവരം. ഇന്റലിജന്‍സ് വിഭാഗത്തിലെയും മറ്റ് വിഭാഗങ്ങളിലേയും ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയും ഇടപെടലും ഇല്ലാതെ വന്‍തോതില്‍ മനുഷ്യക്കടത്ത് നടത്തുവാന്‍ സാധിക്കില്ല. ഇപ്പോള്‍ നടക്കുന്ന അന്വേഷണങ്ങളെല്ലാംതന്നെ താഴെക്കിടയിലുള്ള ഉദ്യോഗസ്ഥരെ മാത്രം കേന്ദ്രീകരിച്ചാണ്. ഇതാണ് ഏറെ സംശയങ്ങള്‍ക്ക് ഇട നല്‍കുന്നത്. മനുഷ്യക്കടത്ത് സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചാല്‍ മാത്രമേ ശൃംഖലയിലെയും കണ്ണികളെ പിടികൂടുവാന്‍ കഴിയുകയുള്ളൂവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
അതേസമയം മനുഷ്യക്കടത്തിലെ മുഖ്യകണ്ണിയായ പോലീസ് കോണ്‍സ്റ്റബിള്‍ അജീബിനെ അറസ്് ചെയ്യാത്തതില്‍ ദുരൂഹയുണ്ട്. അജീബിന്റെ പിതാവിന്റെ പേരിലുള്ള വിവിധ അക്കൗണ്ടുകളിലായി ഒരു കോടിയോളം രൂപ എത്തിയതായിട്ടാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം. അജീബിന്റെ പിതാവിന്റെ പേരില്‍ കോതമംഗലത്തുള്ള ബാങ്കിലെ അക്കൗണ്ടിലേക്ക് 60 ലക്ഷം രൂപ എത്തിയതായി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതിന് പുറമെ മറ്റ് രണ്ട് അക്കൗണ്ടുകള്‍ കൂടി കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: