ന്യൂദല്‍ഹി: മറ്റ് സ്ത്രീകളെ ബഹുമാനിക്കാന്‍ അമ്മമാര്‍ ആണ്മക്കളെ പഠിപ്പിക്കണമെന്ന് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയും ഹസാരെ സംഘാംഗവുമായ കിരണ്‍ ബേദി. ദല്‍ഹിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ദാരുണമായി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍. അന്യസ്ത്രീകളോട് ബഹുമാനമില്ലാതെ പെരുമാറില്ലെന്ന് പുത്രന്മാരെക്കൊണ്ട് അമ്മമാര്‍ സത്യം ചെയ്യിപ്പിക്കണമെന്നും സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റായ ട്വിറ്ററില്‍ കിരണ്‍ ബേദി കുറിച്ചു. സ്ത്രീകള്‍ക്കെതിരെ കുറ്റകൃത്യം കൂടുന്ന ദല്‍ഹിയിലെ സുരക്ഷാസംവിധാനങ്ങള്‍ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അവര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: